കേസുകളെക്കുറിച്ച് ചോദിച്ചു; മാധ്യമപ്രവര്‍ത്തകരോട് വായടക്കാന്‍ ആക്രോശിച്ച് രാധേമാ
സംബാല്‍: മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് വിവാദ ആള്‍ദൈവം രാധേ മാ. തനിക്കെതിരെയുള്ള കേസുകളെക്കുറിച്ചു ചോദ്യം ഉയര്‍ന്നപ്പോഴാണു കസേരയില്‍ നിന്നെഴുന്നേറ്റു പൊട്ടിത്തെറിച്ചത്.
ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ കല്‍ക്കി ഉല്സവത്തിനെത്തിയതായിരുന്നു അവര്‍. ഇതിനിടെ മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെയായിരുന്നു ഇവരുടെ രോഷപ്രകടനം.
തനിക്കെതിരെ ഒരു ആരോപണനുമില്ല. പിന്നെന്തിനാണ് എന്നോട് ഇത്തരത്തിലുള്ള ചോദ്യങ്ങല്‍ ചോദിക്കുന്നതെന്ന് അവര്‍ ചോദിച്ചു.
മാധ്യമങ്ങള്‍ നിരന്തരം വേട്ടയാടുകയാണെന്നും കേസുകളെക്കുറിച്ചു ചോദിക്കാനേ അവര്‍ക്കു നേരമുള്ളൂവെന്നും മാ പരിതപിച്ചു.വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോഴാണ് അവര്‍ ക്ഷുഭിതയായത്.
ഇത് ആസഹനീയമാണ്. മര്യാദയ്ക്ക് പെരുമാറണം. വായടക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്- രാധേമാ ആക്രോശിച്ചു.
രാധേ മായുടെ പ്രേരണയാല്‍ ഭര്‍ത്താവ് സ്ത്രീധനപീഡനം നടത്തുന്നതായി ആരോപിച്ചു വീട്ടമ്മ നല്കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. അതേസമയം, ന്യൂഡല്‍ഹി വിവേക് വിഹാര്‍ പൊലിസ് സ്റ്റേഷനിലെ സ്റ്റേഷന് ഓഫിസറുടെ കസേരയില്‍ രാധേ മാ ഇരിക്കുന്ന ചിത്രവും ഏറെ വിവാദമായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."