HOME
DETAILS
MAL
ബിഹാറില്‍ വ്യാജമദ്യം കഴിച്ച് നാലു മരണം
backup
October 28 2017 | 11:10 AM
റോത്തക്ക്: മദ്യനിരോധനം നിലനില്‍ക്കുന്ന ബിഹാറില്‍ വ്യാജമദ്യം കുടിച്ച് നാലു പേര് മരിച്ചു. ബിഹാറിലെ റോത്തക് ജില്ലയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം.
വ്യാജമദ്യം കഴിച്ച് അബോധാവസ്ഥയിലായ മറ്റ് ആറു പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ സ്റ്റേഷന് ഹൗസ് ഓഫിസറെ സസ്പെന്‍ഡ് ചെയ്തതായും ഡി.ഐ.ജി മുഹമ്മദ് റഹ്മാന് അറിയിച്ചു. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ഉടന്‍തന്നെ സംഭവത്തെക്കുറിച്ച് അന്വേഷിക്കും. ഇതിനു പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷമായി പൂര്‍ണമായും മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനമാണ് ബിഹാര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."