HOME
DETAILS
MAL
വാഹനത്തിന്റെ ടയര്‍ മാറ്റുന്നതിനിടെ ലോറി തട്ടി ഡ്രൈവര്‍ മരിച്ചു
backup
October 28 2017 | 16:10 PM
കരുനാഗപ്പള്ളി: ദേശീയപാത ഓച്ചിറ പള്ളിമുക്കില്‍ പിക്കപ്പ് വാന്‍ ഡ്രൈവറുടെ ദേഹത്ത് കണ്ടയ്നര്‍ ലോറി കയറി ഇറങ്ങി വാന്‍ ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു.
മൈനാഗപ്പള്ളി വേങ്ങ ആദിക്കാട്ട് തുഷാരയില്‍ വിജനാഥന്പിള്ള ഗീത ദമ്പതികളുടെ മകന് രാജേഷ് (44) ആണ് മരണപ്പെട്ടത്.
പുലര്‍ച്ചെ 4.30 ഓടെ ആയിരുന്നു അപകടം.ഇയാള്‍ ഓടിച്ചിരുന്ന പിക്കപ്പ് വാനിന്റെ പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കണ്ടയ്നര്‍ ലോറി ശരീരത്തിലൂടെ കയറി ഇറങ്ങി മരിക്കുകയായിരുന്നു. ഓച്ചിറ പൊലിസ് കേസെടുത്തു. താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."