നൂറോളം സിറിയന്‍ ബന്ദികളെ ഐ.എസ് മോചിപ്പിച്ചു
ബൈറൂത്ത്: വടക്കന്‍ സിറിയയില്‍ നിന്ന് ബന്ദികളാക്കിയ നൂറോളം പേരെ ഐ.എസ് മോചിപ്പിച്ചു. ഇവിടെ ഐ.എസ് ബന്ദിയിലായിരുന്ന ചിലര്‍ നേരത്തെ രക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മോചിപ്പിക്കലുമുണ്ടായത്.
മന്‍ബിജ് പട്ടണത്തില്‍ ഐ.എസിനെതിരെ യു.എസിനെ കൂട്ടുപിടിച്ച് സിറിയന്‍ സേന ആക്രമണം നടത്താനൊരുങ്ങിയതോടെയാണ് വടക്കന്‍ സിറിയക്കാരെ ബന്ദികളാക്കുന്നത്. ഡ്രോണ്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മന്‍ബിജ് പട്ടണത്തിന്റെ അതിര്‍ത്തികളില്‍ കവചം തീര്‍ക്കാനായാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. മന്‍ബിജില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് കുടിയേറാന്‍ വേണ്ടി പുറപ്പെട്ട 2000 പേരെയാണ് ഐ.എസ് ബന്ദികളാക്കിയത്.
അറബ്- കുര്‍ദിഷ് സഖ്യസേനാ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുപ്രകാരം മന്‍ബിജിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമായി നൂറിലധികം കുട്ടികളടക്കം 437 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സഖ്യസേനയില്‍ നിന്ന് 300 പേരും ആയിരത്തിലധികം ഐ.എസ് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."