HOME
DETAILS
MAL
പാഠം 2 താജ്മഹല്‍
backup
October 28 2017 | 20:10 PM
പ്രിയപ്പെട്ട കുട്ടികളേ,
താജ്മഹല്‍ നിര്‍മിച്ചത്
ഷാജഹാന് ചക്രവര്‍ത്തിയല്ല,
അത് മുംതാസ് മഹലിന്റെ
ഓര്‍മക്കായി നിര്മിച്ചതുമല്ല,
വെണ്ണക്കല്ലില്‍ കൊത്തിയ
പ്രണയ സ്മാരകമെന്നും,
ലോകാത്ഭുതങ്ങളില്‍
ഒന്നാണതെന്നും
ആരോ നമ്മളെ പറഞ്ഞു
പറ്റിച്ചതാണ്...
ഈജിപ്തില്‍നിന്ന്
ഡല്‍ഹിയിലെ മദ്റസയില്‍
പഠിപ്പിക്കാന്‍ വന്നയാളായിരുന്നു
ഉസ്താദ് ഈസയെന്ന്
നമുക്കിനി തിരുത്തി വായിക്കാം...
ഇരുപതിനായിരം തൊഴിലാളികള്‍,
ഇരുപത്തൊന്നു വര്‍ഷം
അതിനുവേണ്ടി പണിയെടുത്തിട്ടുമില്ല.
(ഉണ്ടെങ്കില്‍ അവര്‍ പറയട്ടെ)
പ്രിയപ്പെട്ട കുട്ടികളേ,
താജ്മഹല്‍ പിന്നെ എന്താണെന്ന്
നിങ്ങള്‍ ചോദിക്കരുത്,
അത് ഉന്നതര്‍ തീരുമാനിക്കും..
അതുവരെ
താജ്മഹലിനെക്കുറിച്ച്
ആരും ഒരക്ഷരം മിണ്ടരുത്...!!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."