HOME
DETAILS

മരണത്തെ ആനന്ദകരമാക്കിയ George Saunders

  
backup
October 28 2017 | 20:10 PM

%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%86%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%95%e0%b4%b0%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af-george-s

 

''1862 ഫെബ്രുവരി 22... കൃത്യമായി പറഞ്ഞാല്‍ വില്ലി ലിങ്കണ്‍ മരിച്ച് രണ്ടു ദിവസത്തിനു ശേഷം... അവനെ അടക്കം ചെയ്ത ജോര്‍ജ്ടൗണ്‍ സെമിത്തേരിയിലെ മാര്‍ബിളില്‍ നിര്‍മിച്ച കല്ലറയിലേക്ക് അന്ന് അര്‍ധരാത്രിയില്‍ പുത്രവിയോഗത്താല്‍ തകര്‍ന്ന മനസുമായി ഇരുളിന്റെ മറപറ്റി തനിച്ച് എബ്രഹാം ലിങ്കണെന്ന മഹാമനുഷ്യന്‍ വന്നെത്തി...''


അമേരിക്കന്‍ സാഹിത്യകാരനും 2017ലെ ബുക്കര്‍ പ്രൈസ് ജേതാവുമായ ജോര്‍ജ് സോന്‍ഡേഴ്‌സിന്റെ Lincoln in the Bardo എന്ന നോവലിലെ അതിപ്രശസ്തമായ വരികളാണിവ. തീര്‍ത്തും വൈകാരികവും, അതോടൊപ്പം വിയോഗത്താലുണ്ടാകുന്ന ദുഃഖം ഏതൊരാള്‍ക്കും ഒരുപോലെയാണെന്ന് സൂചിപ്പിക്കുന്നതുമാണ് ഈ നോവല്‍. അമേരിക്കയുടെ എക്കാലത്തെയും മികച്ച പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണിന്റെ പുത്രവിയോഗമാണ് Lincoln in the Bardoയുടെ ഇതിവൃത്തം. അസാധാരണവും സമാനതകളില്ലാത്തതുമാണെന്നായിരുന്നു കൃതിയെ ബുക്കര്‍ പ്രൈസ് വിധികര്‍ത്താക്കള്‍ വിശേഷിപ്പിച്ചത്. 58കാരനായ സോന്‍ഡേഴ്‌സിന്റെ ആദ്യ നോവലാണിത്. അമേരിക്കയില്‍ ഈ വര്‍ഷത്തെ ബെസ്റ്റ് സെല്ലറുമാണ് Lincoln in the Bardo.


നോവലെഴുതുന്നത് ആദ്യമായിട്ടാണെങ്കിലും ചെറുകഥയില്‍ സമാനതകളില്ലാത്ത എഴുത്തിന്റെ ആചാര്യനാണ് സോന്‍ഡേഴ്‌സ്. CivilWarLand in Bad Decline, Pastoralia, The Very Persistent Gappers of Frip എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചില കഥകളാണ്. 20 വര്‍ഷം മനസില്‍ കൊണ്ടുനടന്ന കഥയില്‍നിന്നാണ് ആദ്യ നോവല്‍ പിറന്നത്. വാഷിങ്ടണില്‍ അവധിക്കുപോയ സോന്‍ഡേഴ്‌സിനോട് ഭാര്യയുടെ ബന്ധു പറഞ്ഞ കഥയില്‍നിന്നാണ് 'ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ'യുടെ പിറവി. ഒരിക്കല്‍ ഭാര്യയുടെ ബന്ധു മലമുകളില്‍ വില്ലി ലിങ്കണിന്റെ കുഴിമാടം സോന്‍ഡേഴ്‌സിന് കാണിച്ചുകൊടുത്തു. ഇത് അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിക്കുകയായിരുന്നു. എബ്രഹാം ലിങ്കണ്‍ പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മകന്‍ വില്ലി മരിക്കുന്നത്. മാനസികമായി തകര്‍ന്നുപോയ ലിങ്കണ്‍ പലപ്പോഴും കുഴിമാടത്തില്‍ വന്ന് മകന്റെ കല്ലറ കെട്ടിപ്പുണരാറുണ്ടായിരുന്നു.
2012ല്‍ ഈ നോവല്‍ രചന ആരംഭിക്കുമ്പോള്‍ സാഹിത്യത്തിലെ പുതുപരീക്ഷണമാകും ഇതെന്ന് അദ്ദേഹം കരുതിയിരിക്കില്ല. 2017ല്‍ ബ്ലൂംസ്‌ബെറി നോവല്‍ പ്രസിദ്ധീകരിച്ചതോടെയാണു പ്രശസ്തിയുടെ പുതിയ പടവുകള്‍ അദ്ദേഹം കയറിയത്. അമേരിക്കയിലെ ടെക്‌സാസില്‍ ജനിച്ച അദ്ദേഹം ഷിക്കാഗോയിലാണു വളര്‍ന്നത്. കൊളറാഡോ സ്‌കൂള്‍ ഓഫ് മൈന്‍സിയില്‍നിന്നു പര്യവേക്ഷണ ജിയോഫിസിക്‌സില്‍ ബിരുദം നേടി. അതിനുശേഷം ജിയോഫിസിസിസ്റ്റായി ജോലി നോക്കുമ്പോഴാണു സാഹിത്യജീവിതത്തിനു തുടക്കമിട്ടത്. 2006ല്‍ ഗഗന്‍ഹൈം ഫെലോഷിപ്പ്, മാക് ആര്‍തര്‍ ഫെലോഷിപ്പ് എന്നിവയും ലഭിച്ചു. 2009ല്‍ അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ് അക്കാദമി അവാര്‍ഡ് നല്‍കി സോന്‍ഡേഴ്‌സിനെ ആദരിച്ചിരുന്നു.


മരണം അനാരോഗ്യകരമോ പൈശാചികമോ അല്ല, അത് ആനന്ദകരമാണെന്നാണ് സോന്‍ഡേഴ്‌സ് പുരസ്‌കാരം സ്വീകരിച്ച ശേഷം മാധ്യമങ്ങളോടു പറഞ്ഞത്. മരണത്തിലൂടെ ആത്മാവ് സ്വതന്ത്രമാക്കപ്പെടുകയാണ്. നമ്മള്‍ ഒരു ആഘോഷവേളയില്‍ ആഹ്ലാദിക്കുന്നു. പക്ഷേ തിരിച്ചുപോകാന്‍ സമയമായാല്‍ നമുക്ക് ആ ആഘോഷവേളയില്‍നിന്നു സ്വയം പിന്‍വാങ്ങേണ്ടി വരും. ഈ സമീപനം തന്നെയാണു മരണത്തിന്റേതുമെന്ന് സോന്‍ഡേഴ്‌സ് പറയുന്നു.


ബാര്‍ഡോ എന്നത് ടിബറ്റന്‍ ബുദ്ധിസ്റ്റ് തത്ത്വശാസ്ത്രമാണ്. മരിച്ച വ്യക്തി സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും ഇടയില്‍ അനിശ്ചിതാവസ്ഥയില്‍ നില്‍ക്കുന്ന സന്ദര്‍ഭം. ബുദ്ധിസത്തില്‍ വിശ്വസിക്കുന്നതിനാലാണ് നോവലില്‍ അതിന്റെ അംശങ്ങള്‍ വന്നതെന്ന് സോന്‍ഡേഴ്‌സ് സാക്ഷ്യപ്പെടുത്തുന്നു. ഇതുവരെ ആരും അറിയാതിരുന്ന ഇത്തരം കാര്യങ്ങള്‍ സോന്‍ഡേഴ്‌സ് ജനകീയമാക്കി എന്നാണു പുരസ്‌കാര സമിതി പറഞ്ഞത്.
'ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ'യിലെ ഏറ്റവും രസകരമായതും ആസ്വാദ്യകരവുമായി കാര്യം സെമിത്തേരിയിലെ ആത്മാക്കളാണു കഥപറയുന്നതെന്നതാണ്. ഒരു രാത്രിയില്‍ നടക്കുന്ന സംഭവങ്ങളായിട്ടാണ് ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്. ആത്മഭാഷണ(Monologue) രീതിയാണ് ഇതിനായി സോന്‍ഡേഴ്‌സ് അവലംബിച്ചിരിക്കുന്നത്. ചില സംഭവങ്ങള്‍ക്കു ചരിത്രത്തിന്റെ പിന്‍ബലം നല്‍കിയും ചിലതിനു ഭാവനയുടെ നിറം നല്‍കിയുമാണ് അദ്ദേഹം ആസ്വാദകരെ ഒപ്പംകൂട്ടിയത്. കഥപറയുന്ന ആത്മാക്കളില്‍ പലരും തങ്ങള്‍ മരിച്ചെന്ന വസ്തുത അംഗീകരിക്കാത്തവരും ചിലര്‍ ആ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളുന്നവരുമാണ്. തങ്ങള്‍ രോഗം ബാധിച്ചവരാണെന്നും എന്നെങ്കിലും രോഗം ഭേദമായി പ്രിയപ്പെട്ടവര്‍ക്കൊപ്പം പോകാമെന്നും അവര്‍ ആശിക്കുന്നുണ്ട്.


ഇതില്‍ ബുദ്ധമതപ്രകാരമുള്ള മരണാനന്തര ജീവിതം, പുനര്‍ജന്മത്തിനു തൊട്ടുമുന്‍പുള്ള കാലം എന്നിവയെ കുറിച്ചുള്ള വിശ്വാസങ്ങളെയും വ്യക്തമാക്കി തരുന്നുണ്ട്. കുട്ടിയായ വില്ലി ലിങ്കണ്‍ സ്വാഭാവികമായും പുനര്‍ജന്മത്തിന് അര്‍ഹനാണെന്ന് നോവലില്‍ ആത്മാക്കള്‍ പറയുന്നുണ്ട്. എന്നാല്‍ തന്റെ മൃതദേഹം കാണാനെത്തുകയും ചേതനയറ്റ ശരീരം വാരിപ്പുണരുകയും ചെയ്യുന്ന പിതാവിനെ മറന്നുള്ള പുനര്‍ജന്മത്തിന് വില്ലി മാനസികമായി തയാറാകുന്നില്ല. ലിങ്കണിന്റെ പ്രവൃത്തി മറ്റുള്ള ആത്മാക്കളുടെ ആദരവിനിടയാക്കുകയും അവര്‍ വില്ലിയുടെ പുനര്‍ജന്മത്തിനു ശ്രമിക്കുകയും ചെയ്യുന്നതാണ് നോവലിന്റെ ഇതിവൃത്തം. ലിങ്കണിന്റെ മകനോടുള്ള സ്‌നേഹത്തിലൂടെ മരിച്ചവര്‍ മനുഷ്യസ്‌നേഹം അര്‍ഹിക്കുന്നില്ല എന്ന കാഴ്ചപ്പാടിനെ സോന്‍ഡേഴ്‌സ് പരിഹസിക്കുന്നുണ്ട്.


ബുക്കര്‍ പ്രൈസ് ലഭിക്കുന്ന രണ്ടാമത്തെ അമേരിക്കക്കാരനാണ് സോന്‍ഡേഴ്‌സ്. തുടര്‍ച്ചയായ രണ്ടാം തവണയും അമേരിക്കക്കാരനു പുരസ്‌കാരം നല്‍കിയതിലൂടെ ബുക്കര്‍ പ്രൈസ് അമേരിക്കന്‍വല്‍ക്കരിക്കപ്പെടുന്നു എന്നു വിമര്‍ശിക്കുന്നവരോട് ആസ്വാദനത്തെ നവീകരിക്കൂ എന്നു മാത്രമേ പറയാനുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago