HOME
DETAILS

ജോലിസ്ഥലത്തെ പീഡനം: രക്ഷപ്പെടുന്നതിനിടെ വീണു ഗുരുതരമായി പരുക്കേറ്റ യുവതി നാട്ടിലേക്ക് മടങ്ങി

  
backup
August 13 2016 | 12:08 PM

%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7

ദമ്മാം: ജോലിസ്ഥലത്തെ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ വീണു ഗുരുതരമായി പരുക്കേറ്റ രണ്ടു മാസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്ന വീട്ടുജോലിക്കാരി സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി. തമിഴ്‌നാട് ഡിണ്ടിഗല്‍ ജില്ലയിലെ മര്യാനന്തപുരം സ്വദേശിനിയും മുബൈയില്‍ താമസക്കാരിയുമായ റൗത് റേ കവിത പ്രശാന്താണ് ദുരിതകിടക്കയില്‍ നിന്നും മോചനം നേടി നാട്ടിലേക്ക് തിരിച്ചത്. ആറു മാസങ്ങള്‍ക്കു മുന്‍പാണ് ദമ്മാമിലെ സ്വദേശിയുടെ വീട്ടില്‍ ജോലിക്കാരിയായി എത്തിയത്. നല്ല ശമ്പളവും മറ്റും കേട്ട് ഏജന്റിന്റെ കെണിയില്‍ പെട്ട് ഇവിടെയെത്തിയ ഇവര്‍ക്ക് സ്‌പോണ്‍സറുടെ വീട്ടില്‍ മോശമായ സാഹചര്യങ്ങളാണ് നേരിടേണ്ടി വന്നിരുന്നത്. കടുത്ത ജോലി ഭാരത്തിനു ശേഷം മാനസിക ശാരീരിക പീഡനവും ഏല്‍ക്കേണ്ടി വന്നിരുന്ന ഇവര്‍ ഇതില്‍ നിന്നും രക്ഷപ്പെടാനായി ടെറസില്‍ നിന്നും ചാടുന്നതിനിടെയാണ് മറ്റൊരു ദുരിതം കൂടി ഇവരെ തേടിയെത്തിയത്.

കാല്‍ വഴുതി ടെറസ്സില്‍ നിന്നും താഴെ വീണ കവിതയുടെ ഒരു കാല് ഒടിയുകയും നട്ടെല്ലിന് പൊട്ടല്‍ ഉണ്ടാകുകയും ചെയ്തതോടെ സ്‌പോണ്‍സര്‍ അവരെ ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ കൊണ്ടുപോയി അഡ്മിറ്റ് ചെയ്ത് ഉപേക്ഷിക്കുകയായിരുന്നു. ഇവിടുത്തെ മലയാളി ജീവനക്കാര്‍ പൊതുപ്രവര്‍ത്തകരെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ എംബസ്സി കവിതയുടെ കേസില്‍ ഇടപെടാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയത്.

ഇവര്‍ സ്‌പോണ്‍സറുമായി സംസാരിച്ചുവെങ്കിലും തനിക്ക് നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രമേ കവിതക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കൂ എന്ന നിലപാടിലായിരുന്നു സ്‌പോണ്‍സര്‍. തുടര്‍ന്ന് ജീവകാരുണ്യപ്രവര്‍ത്തകര്‍ കവിതയെ ജോലിയ്ക്കയച്ച ഏജന്റിനെ ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടത്തി. ആദ്യമൊക്കെ ഒഴിവുകഴിവുകള്‍ പറഞ്ഞെങ്കിലും കേസിന് പരിഹാരം കാണാത്തപക്ഷം ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന ജീവകാരുണ്യപ്രവര്‍ത്തകര്‍ നിലപാടെടുത്തപ്പോള്‍ ഏജന്റ് നിലപാട് മാറ്റി. സ്‌പോണ്‍സര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്നും കവിതയ്ക്ക് തിരികെയുള്ള വിമാനടിക്കറ്റ് നല്‍കാമെന്നും ഏജന്റ് സമ്മതിച്ചു.

രണ്ടു മാസത്തെ ആശുപത്രി ചികിത്സയില്‍ കവിതയ്ക്ക് നടക്കാനുള്ള ശേഷി തിരികെ കിട്ടിയതിനെ തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി കവിത മുംബൈയിലേക്ക് മടങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago
No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago