HOME
DETAILS

ശത്രു അല്ല മിത്രം മിത്രം അല്ല ശത്രു

  
backup
October 28 2017 | 22:10 PM

todays-article-p-p-moosa

ഞാന്‍ നിഷ്പക്ഷനല്ല. എനിക്ക് ചില ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമുണ്ട്. താല്പര്യങ്ങള്‍ മാത്രമല്ല, ചില നിക്ഷിപ്ത താല്പര്യങ്ങള്‍ തന്നെയുമുണ്ട്. അത് തുറന്നുപറയുന്നതിലും അതിലേക്കായി ആളെ കൂട്ടുന്നതിലും എനിക്ക് ഒരു കൂസലുമില്ല. പക്ഷേ നിങ്ങളുണ്ടല്ലോ, നിങ്ങള്‍ നിഷ്പക്ഷനാവണം. അതെനിക്ക് വലിയ നിര്‍ബന്ധമാണ്. അതില്‍ വിട്ടുവീഴ്ചയില്ല. ഇക്കാര്യത്തില്‍ ഞാന്‍ വലിയ കണിശക്കാരനുമാണ്. 

 

നിങ്ങള്‍ കറകളഞ്ഞ മതേതരനാവണം. ജനാധിപത്യവാദിയുമാവണം. അതില്‍നിന്ന് വ്യതിചലിച്ചാല്‍ സഹിക്കില്ല ഞാന്‍. എന്റെയാളുകളെ മുഴുവന്‍ കൂട്ടുപിടിച്ച് ശകാരിച്ചും പരിഹസിച്ചും ഞാന്‍ നിങ്ങളെ സംഹരിച്ചുകളയും. ഇനി ഒരുവേള എന്റെ പക്ഷത്തുതന്നെ നിന്നാലും നിങ്ങള്‍ പണ്ട് ചെയ്ത ഇഷ്ടക്കേടുകള്‍ വഴിനീളെ വാരിവിതറി നിങ്ങളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും ഞാന്‍. നീതിയില്ലെങ്കില്‍ ഈ ലോകത്തിന്റെ ഗതിയെന്താവും? അതുകൊണ്ടാണ് നിങ്ങള്‍ നീതിമാനാവണം എന്ന് ഞാന്‍ ഇത്രമേല്‍ ശഠിക്കുന്നത്. നിങ്ങളുടെ ചെയ്തികളെ ഞാന്‍ തലനാരിഴ കീറി പരിശോധിക്കുന്നതും നിങ്ങളുടെ പക്ഷപാതിത്വം അതിനിശിതമായി ചോദ്യം ചെയ്യുന്നതും അതുകൊണ്ടാണ്.
എങ്കിലും നിയമം നിയമത്തിന് വേണ്ടിയല്ലെന്നും നിയമം മനുഷ്യനുവേണ്ടിയാണെന്നുമുള്ള പരമസത്യം നിങ്ങള്‍ വിസ്മരിച്ചുപോവരുത്. എന്റെ പ്രവൃത്തികളെ വിലയിരുത്തുമ്പോള്‍ അക്കാര്യം നിങ്ങള്‍ മറന്നുപോവുന്നു. വിട്ടുവീഴ്ചയും സഹാനുഭൂതിയും അന്യം നിന്നുപോയാല്‍ എന്താവും ഈ ലോകത്തിന്റെ അവസ്ഥ!


*** *** ***
അവനവന്റെ ഒരു മുറം വച്ച് ആരാന്റെ അരമുറത്തെ കുറിച്ചു പറയുക എന്നത് കേവലമൊരു പഴഞ്ചൊല്ലല്ല. അത് ജീവിതശൈലിയായി മാറിക്കഴിഞ്ഞു. ആത്മപരിശോധനയും സ്വയം വിമര്‍ശനവും പണ്ടേ നമ്മള്‍ നിര്‍ത്തി. പകരം പരദൂഷണവും പരവിദ്വേഷവുമാണ്. മറ്റുള്ളവരെ പ്രതിക്കൂട്ടില്‍ കയറ്റി വിചാരണ ചെയ്യാനാണ് തിടുക്കം.


വിമര്‍ശനങ്ങള്‍ക്ക് പോലുമില്ല പക്വവും മാന്യവുമായ രീതി. ശകാരിച്ചും പരിഹസിച്ചും ശത്രുപക്ഷത്തേക്ക് ബലമായി ആളുകളെ തള്ളിക്കയറ്റുകയാണ് നമ്മള്‍. അതുകൊണ്ട് വിമര്‍ശന വിധേയരില്‍ കുറ്റബോധമോ വീണ്ടുവിചാരമോ അല്ല ഉണ്ടാവുന്നത്; കൂടുതല്‍ പകയോടെ നിഗ്രഹിക്കാനുള്ള ത്വരയാണ്. ഏറ്റവും കൂടുതല്‍ അടച്ചാക്ഷേപിക്കപ്പെടുന്നത് മാധ്യമങ്ങളാണ്. എന്തിനും ഏതിനും മാധ്യമങ്ങള്‍ക്കുമേല്‍ കുതിര കയറുന്നത് ഇപ്പോള്‍ ഫാഷനായിത്തീര്‍ന്നിരിക്കുന്നു. അത്രയ്ക്ക് പ്രതിലോമകരമാണോ മാധ്യമങ്ങള്‍? ജനാധിപത്യത്തിനും പൗരസ്വാതന്ത്ര്യത്തിനും വേണ്ടിയും അഴിമതിക്കെതിരെയും ഇപ്പോഴും ശക്തിയുക്തം നിലകൊള്ളുന്നത് ഫോര്‍ത്ത് എസ്‌റ്റേറ്റ് തന്നെയാണ്. അപവാദങ്ങള്‍ ഉണ്ടാവാം. ഏതു മേഖലയിലാണ് അത്തരം പ്രവണത ഇല്ലാത്തത്. ബോഫോഴ്‌സും ശവപ്പെട്ടി കുംഭകോണവും സേനയുടെ ഫ്‌ളാറ്റ് വിവാദവും വ്യാപം അഴിമതിയും ഇപ്പോഴിതാ അമിത്ഷായുടെ മകന്റെ സാമ്പത്തികത്തട്ടിപ്പുമൊക്കെ പുറം ലോകത്തെത്തിച്ചത് മാധ്യമങ്ങള്‍ തന്നെയാണ്. കേരളത്തിലാണെങ്കില്‍ സോളാറും ബന്ധുനിയമനവും തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവും മാലോകരെ അറിയിച്ചതും മീഡിയകളാണ്.


കേരളത്തിനെതിരെ കേന്ദ്രഭരണകക്ഷി തുടങ്ങിവച്ച ദുഷ്പ്രചാരണങ്ങള്‍ എതിര്‍ വാര്‍ത്തകള്‍ കൊടുത്ത് ഖണ്ഡിച്ചതിലും മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. രാജസ്ഥാനിലെ വിവാദഓര്‍ഡിനന്‍സും വിവിധ സംസ്ഥാനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തുടരുന്ന കൊലയും അറസ്റ്റും പീഡനവുമൊക്കെ നാലാംതൂണ് ശരിയായ പാതയില്‍ തന്നെയാണെന്നതിന്റെ ശക്തമായ തെളിവുകള്‍ തന്നെയാണ്. സ്ഖലിതങ്ങളും തമസ്‌കരണവും ഉണ്ടാവാം. ഏറ്റവും ഒടുവില്‍ ഹാദിയ കേസിന്റെ തുടക്കത്തിലും അത് സംഭവിച്ചിട്ടുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി പൊതുസമൂഹത്തില്‍ വേണ്ടവിധം അവതരിപ്പിക്കുന്നതില്‍ കേസിന്റെ നടത്തിപ്പുകാരെന്ന് നടിച്ച ഉത്സാഹക്കമ്മിറ്റിക്കാര്‍ക്കും തെറ്റ് പറ്റിയിട്ടുണ്ടെന്ന കാര്യം കാണാതിരുന്നുകൂടാ. ഹാദിയ സംഭവം ഇപ്പോള്‍ ഒരു മനുഷ്യാവകാശ പ്രശ്‌നമായി മാറിയിട്ടുണ്ടെങ്കില്‍ മാധ്യമങ്ങള്‍ അടക്കമുള്ള പൊതുസമൂഹത്തിന്റെ ഇടപെടല്‍ അതിന് കാരണമായിട്ടുണ്ട്. യാഥാര്‍ഥ്യങ്ങള്‍ തമസ്‌കരിക്കുകയും വ്യാജമായത് പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു ചെറുന്യൂനപക്ഷം എപ്പോഴുമുണ്ട്. അത് ഒരു ഹാദിയ സംഭവത്തിന്റെ മാത്രം പ്രത്യേകതയല്ല. ചെറുത്തുതോല്‍പ്പിക്കേണ്ടത് ആ ഒരു ചെറു ന്യൂനപക്ഷത്തെ മാത്രമാണ്. ശേഷിക്കുന്നവര്‍ വിശാലമായ അടിസ്ഥാനത്തില്‍ ഒരേ ചേരിയില്‍ അണിനിരക്കേണ്ടവരാണ്. അങ്ങനെ അണിചേരുമ്പോഴും അവരില്‍ ഓരോ വിഭാഗത്തിനും അവരുടേതായ രീതികളുണ്ടെന്ന കാര്യം മറക്കരുത്. അവയോട് വിയോജിക്കാം. വിമര്‍ശനവുമാകാം. പക്ഷേ അപ്പോഴും അടച്ചാക്ഷേപിക്കരുത്. മുന്‍ പിന്‍ നോക്കാതെ കയര്‍ത്തും കടന്നാക്രമിച്ചും കൂടെ നില്‍ക്കേണ്ടവരെ ശത്രുപക്ഷത്തേക്ക് തള്ളിവിടുകയല്ല വേണ്ടത്. യഥാര്‍ഥ ശത്രുവിനേ അത് ഗുണം ചെയ്യൂ. വിവേകികള്‍ക്ക് അത്തരമൊരു പിഴവ് സംഭവിക്കില്ല. സംഭവിക്കാന്‍ പാടില്ല.

 

*** *** ***
ഇ.എം.എസ് മന്ത്രിസഭക്കെതിരെ വിമോചനസമരം കൊടുംപിരി കൊള്ളുന്ന കാലം. ഭരണകക്ഷിയായ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കളോട് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ചോദിച്ചു. ഇത്ര കുറഞ്ഞ കാലം കൊണ്ട് ഇത്രയേറെ ജനവിഭാഗങ്ങളെ ശത്രുക്കളാക്കാന്‍ നിങ്ങള്‍ക്കെങ്ങനെ സാധിച്ചു.
ശത്രുക്കളുടെ എണ്ണം കൂട്ടാന്‍ മത്സരിക്കുന്ന നേതാക്കളെയും പ്രസ്ഥാനങ്ങളെയും കാണുമ്പോള്‍ നെഹ്‌റുവിന്റെ ചോദ്യത്തിന് പ്രസക്തിയേറുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago