HOME
DETAILS
MAL
കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ സംവിധാനം ഒരുക്കും
backup
October 29 2017 | 01:10 AM
കൊച്ചി: കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ കാര്യക്ഷമമായി സംവിധാനം ഉണ്ടായിരിക്കണമെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. സുപ്രിം കോടതിയിലും ഹൈക്കോടതികളിലും കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ സംവിധാനം ഒരുക്കുന്നുണ്ട്.
നീതി ലഭിക്കാനുള്ള താമസം സാധാരണക്കാര്‍ക്ക് നിയമവ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."