ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വ്യാപാര സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്
ആലപ്പുഴ: ചരക്കുസേവന നികുതി, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വ്യാപാര സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വ്യാപാര സംഘടനകള്‍ സംയുക്തമായി പ്രക്ഷോഭത്തിനൊരുങ്ങുന്നത്. തമിഴ്നാട് വണിഗര്‍ സംഘങ്ങളില്‍ പേരമയ്പ്പ്, ഫെഡറേഷന് ഓഫ് കര്‍ണാടക ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, ആന്ധ്രാ ട്രേഡേഴ്സ് അസോസിയേഷന് ഫെഡറേഷന്, തെലുങ്കാന ട്രേഡേഴ്സ് അസോസിയേഷന്, പോണ്ടിച്ചേരി ട്രേഡേഴ്സ് അസോസിയേഷന്, ലക്ഷദ്വീപ് ട്രേഡേഴ്സ് അസോസിയേഷന്, ആന്‍ഡമാന്‍ നിക്കോബാര്‍ ട്രേഡേഴ്സ് അസോസിയേഷന് എന്നിവ സംയുക്തമായാണ് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു കോഴിക്കോട് വ്യാപാര ഭവനില്‍ നടക്കും.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദീന്‍, ജനറല്‍ സെക്രട്ടറി രാജു അപ്സര, ട്രഷറര്‍ ദേവസ്യ മേച്ചേരി, ദക്ഷിണേന്ത്യയിലെ വിവിധ വ്യാപാര സംഘടന നേതാക്കള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."