HOME
DETAILS
MAL
നെഹ്റു ട്രോഫി വള്ളം കളി: കാരിച്ചാല്‍ ചുണ്ടന് ജേതാക്കള്‍
backup
August 13 2016 | 12:08 PM
ആലപ്പുഴ: 64ാം മത് നടക്കുന്ന നെഹ്റു ട്രോഫി ജലമേളയില്‍ കാരിച്ചാല്‍ ചുണ്ടന് ജലനേതാക്കളായി. കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബാണ് കാരിച്ചാല്‍ ചുണ്ടന് തുഴഞ്ഞത്. ഇത് 14ാം തവണയാണ് കാരിച്ചാല്‍ ജലരാജാക്കന്മാരാകുന്നത്.
ആലപ്പുഴയുടെ പുന്നമടക്കായലില്‍ ആവേശം വിതറിയ 64ാം നെഹ്റു ട്രോഫി ജലമേളയുടെ ഫൈനലില്‍ ഗബ്രിയേല്‍, കാട്ടില്‍ തെക്കേതില്‍, നടുഭാഗം, കാരിച്ചാല്‍ എന്നീ ചുണ്ടനുകളാണ് മാറ്റുരച്ചത്. 20 ചുണ്ടന് വള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ മല്‍സരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."