HOME
DETAILS
MAL
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്: സ്റ്റേ നീക്കി
backup
October 29 2017 | 01:10 AM
തിരുവനന്തപുരം: കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിനെതിരേയുള്ള സ്റ്റേ ഉത്തരവ് തിരുവനന്തപുരം മുന്‍സിഫ് കോടതി നീക്കി. ഭരണഘടനാ പ്രകാരമുള്ള തെരഞ്ഞെടുപ്പിലൂടെ അല്ലാതെ കെ.പി.സി.സി ഭാരവാഹികളെ തെരഞ്ഞെടുക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ നേരത്തേ സ്റ്റേ ഓര്‍ഡര്‍ നല്‍കിയിരുന്നു.
ഇതിനെതിരേയുള്ള കെ.പി.സി.സിയുടെ വാദം അംഗീകരിച്ചാണ് സ്റ്റേ ഉത്തരവ് നീക്കി ഹരജി തള്ളിയത്. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് സുദര്ശന് നാച്ചിയപ്പന്‍ എന്നിവരെ എതിര് കക്ഷികളാക്കിയാണ് കേസ് ഫയല്‍ ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."