തിരിച്ചറിയല്‍ കാണിക്കുന്നവര്‍ക്കേ ചികിത്സയുള്ളൂ
പനാജി: തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്നവര്‍ക്ക് മാത്രമേ ഇനി ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കൂ എന്ന് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ. ഇതിന്റെ പേരില്‍ എന്തൊക്കെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നാലും അത് പ്രശ്നമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോവയ്ക്ക് പുറത്തു നിന്നുള്ള ആളുകള്‍ ചികിത്സയ്ക്കെത്തുമ്പോള്‍ ചാര്‍ജ് ഈടാക്കും എന്ന തീരുമാനത്തില്‍ മാറ്റമില്ല. ഗോവയില്‍ നിന്നുള്ളവര്‍ മുംബൈ പോലുള്ള നഗരങ്ങളില്‍ എത്തുമ്പോള്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്. ഇതേപ്പോലെ തന്നെ മറ്റിടങ്ങളില്‍ നിന്നുള്ളവര്‍ ഗോവയിലെത്തി ചികിത്സ തേടുമ്പോള്‍ ചെറിയ തുക ഈടാക്കും. ഗോവയില്‍ വരും വര്‍ഷം 5000 തൊഴിലവസരങ്ങള്‍ കൂടുതലായി പ്രഖ്യാപിക്കുമെന്നും റാണെ പറഞ്ഞു. യുവജനങ്ങള്‍ക്ക് കൂടുതല്‍ ജോലി ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. യുവാക്കള്‍ക്ക് ഏറെ പ്രതീക്ഷയുള്ള ആളാണ് നമ്മുടെ പ്രധാനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."