HOME
DETAILS

സാമ്പത്തിക രംഗം ശക്തമെങ്കില്‍ മൂലധന സമാഹരണം എന്തിനെന്ന് ചിദംബരം

  
backup
October 29 2017 | 02:10 AM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%b0%e0%b4%82%e0%b4%97%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b5%86%e0%b4%99%e0%b5%8d



ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക രംഗം ശക്തമാണെങ്കില്‍ ബാങ്കുകളില്‍ മൂലധന സമാഹരണം നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്തിനാണെന്ന് മുന്‍ ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം.
പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയെന്ന നിലയില്‍ ഭാരത് മാല പദ്ധതിക്കായി ആറു ലക്ഷം കോടി രൂപയും ബാങ്കിന്റെ മൂലധന സമാഹരണത്തിനുമായി സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ്‌രംഗം ശക്തമാണെന്ന് പറയുമ്പോഴാണ് ഇത്തരത്തിലുള്ള നടപടി. ഇതില്‍ സംശയം ഉയരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തകര്‍ത്തിരിക്കുകയാണ്. മോദി അധികാരത്തില്‍ കയറിയ 2014 മുതല്‍ ഭീകരമായ അവസ്ഥയിലേക്ക് സാമ്പത്തിക രംഗം കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്.
2004നും 2009നും ഇടയില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 8.5 ശതമാനമായിരുന്നു. എന്നാല്‍ പിന്നീട് ഇത് പതുക്കെ കുറഞ്ഞുവന്നു. എന്നിട്ടും സാമ്പത്തിക രംഗം ശക്തമെന്നാണ് ധനമന്ത്രി പറയുന്നത്.
നോട്ട് നിരോധനമാണ് യഥാര്‍ഥത്തില്‍ സാമ്പത്തിക രംഗത്തെ പിന്നോട്ട് നയിച്ചതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കള്ളപ്പണം പിടികൂടാനായിട്ടാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നാണ് മോദി പറയുന്നത്. എന്നാല്‍ എവിടെയാണ് കള്ളപ്പണം പിടികൂടിയതെന്ന് അദ്ദേഹം ചോദിച്ചു.
നോട്ട് നിരോധനത്തെ തുടര്‍ന്ന് തകര്‍ക്കപ്പെട്ടത് ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെയാണ്. പുതിയ തൊഴില്‍മേഖല സൃഷ്ടിക്കപ്പെട്ടിട്ടില്ല. നോട്ട് നിരോധനത്തിന്റെ കെടുതിയില്‍ നിന്ന് പതുക്കെ രാജ്യം മുക്തി നേടുന്നതിനിടയിലാണ് ജി.എസ്.ടി നടപ്പാക്കിയത്. പലതരം സ്‌ലാബുകളിലാണ് ജി.എസ്.ടി നടപ്പാക്കിയത്. അതുകൊണ്ട് ഇതിനെ ജി.എസ്.ടി അല്ലെങ്കില്‍ ഏകീകൃത ചരക്കുസേവന നികുതിയെന്ന് പറയും. ദയവുചെയ്ത് ഇതിനെ മറ്റേതെങ്കിലും പേരിട്ടാണ് വിളിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക രംഗത്തെ വക്രീകരിക്കപ്പെട്ട അവസ്ഥയിലാക്കിയിരിക്കുകയാണ്. വളര്‍ച്ചാ നിരക്ക് 5.7 ശതമാനമായി കുറഞ്ഞത് ഗുരുതരമായ അവസ്ഥയാണ് ഉണ്ടാക്കിയിട്ടുള്ളത്.
2005-06 വര്‍ഷത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് വാറ്റ് നടപ്പാക്കിയത്. ജി.എസ്.ടി നടപ്പാക്കിയതുപോലുളള പ്രതിഷേധം ഇതിനുണ്ടായിട്ടില്ല. നിരന്തരം പരിശോധനയും വിലയിരുത്തലുമെല്ലാം നടത്തിയ ശേഷമാണ് വാറ്റ് നടപ്പാക്കിയതെന്നതുകൊണ്ടാണ് എതിര്‍പ്പില്ലാതാക്കിയത്. തെറ്റായ രീതിയില്‍ ജി.എസ്.ടി നടപ്പാക്കിയതോടെയാണ് ഇത് തെറ്റായ ആശയമാണെന്ന് ജനങ്ങള്‍ ചിന്തിക്കാന്‍ കാരണമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാണ്ടി ഉമ്മന്‍ സഹോദരതുല്യന്‍, യാതൊരു ഭിന്നതയുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a day ago
No Image

ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിനെ ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.എസ്; സിറിയയില്‍ വിമതര്‍ക്കൊപ്പം കൈകോര്‍ക്കുമോ?

International
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ ഇടപെടല്‍ തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

Kerala
  •  a day ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്:  സമസ്ത കക്ഷി ചേരാന്‍ ഹരജി ഫയല്‍ ചെയ്തു

National
  •  a day ago
No Image

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

യുഎഇ; ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നത് 25 ദശലക്ഷം ഷൂകള്‍; ഫാഷന്‍ മാലിന്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധര്‍

uae
  •  a day ago
No Image

'ഭൂതകാലത്തിന്റെ മുറിവുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക, ഒന്നിച്ചു നിന്ന് മുന്നേറുക' സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ് 

International
  •  a day ago
No Image

ഇനി സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി മോട്ടോർവാഹന വകുപ്പ് 

Kerala
  •  a day ago
No Image

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ ഒത്മാന്‍ എല്‍ ബല്ലൂട്ടി ദുബൈ പൊലിസ് പിടിയില്‍

uae
  •  a day ago
No Image

സ്വപ്ന റൺവേയിൽനിന്ന് ജുമാനയുടെ ടേക്ക്ഓഫ് ; ഏഴ് മണിക്കൂർ പരീക്ഷണ വിമാനപ്പറക്കൽ വിജയകരമാക്കി 19കാരി

Kerala
  •  a day ago