ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കുവേണ്ടി നിര്‍ദിഷ്ടപദ്ധതി അട്ടിമറിച്ചതായി പൃഥ്വി രാജ് ചവാന്‍
മുംബൈ: നിര്‍ദിഷ്ട കരാദ്-ചിപ്ലുന്‍ റെയില്‍വേ പദ്ധതിയുടെ പണം മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കുവേണ്ടി വഴിമാറ്റി ചെലവഴിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പൃഥ്വി രാജ് ചവാന്‍.
ഷപൂര്‍ജി പല്ലോണ്‍ജി കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കരാദ്-ചിപ്ലുന്‍ റെയില്‍പാതയ്ക്കായി കൊങ്കണ്‍ റെയില്‍വേയുമായി ധാരണാപത്രം ഒപ്പിട്ടിരുന്നത്. 3195 കോടി രൂപ ചെലവിലാണ് നിര്‍ദിഷ്ട പാത നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്.
ധാരണാപത്രം ഒപ്പിട്ടതല്ലാതെ മറ്റ് തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ല. കമ്പനിയ്ക്ക് ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നെങ്കിലും തുടര്‍നടപടികള്‍ ഒന്നുമുണ്ടാകാത്ത സാഹചര്യത്തില്‍ കമ്പനി പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നുവെന്നും ചവാന്‍ ആരോപിച്ചു.
പദ്ധതിയുടെ പണം മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്കുവേണ്ടി വകമാറ്റാനുള്ള ശ്രമമായിരുന്നോ ഈ കാലതാമസത്തിനു പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ജപ്പാന്‍ സാമ്പത്തിക സഹായത്തോടെയാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി തുടങ്ങുന്നത്. 1,10,000 കോടി രൂപ ചെലവിലാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
x
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."