HOME
DETAILS
MAL
ലീഗ് വര്‍ഗീയ പാര്‍ട്ടിയായതിനാല്‍ സി.പി.എമ്മുമായി യോജിക്കില്ല: വി.എസ് അച്യുതാനന്ദന്
backup
August 13 2016 | 14:08 PM
തിരുവനന്തപുരം: മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസ് എമ്മിനുമെതിരേ രൂക്ഷവിമര്‍ശനവുമായി വി.എസ് അച്യുതാനന്ദന്. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യം കുപ്രസിദ്ധമാണ് അതുപോലെ കെ.എം മാണി ഏറ്റവും വലിയ അഴിമതി വീരനാണെന്ന് കേരളം പ്രഖ്യാപിച്ചതാണ്. ഇത്തരക്കാരുമായി ആശയപരമായി സി.പി.എമ്മുമായി യോജിക്കില്ലെന്നും വി.എസ് പറഞ്ഞു.
യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് കേരള കോണ്‍ഗ്രസ് സ്വതന്ത്ര നിലപാടെടുത്തതോടെ മൃദുസമീപനവുമായി സി.പി.എം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ലീഗിനെ കുറിച്ച് മുഖപത്രത്തില്‍ വന്ന എഡിറ്റോറിയലിനെ കുറിച്ചും മാണിയുമായുള്ള സഹകരണത്തെ കുറിച്ചും ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് വി.എസിന്റെ സഹകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."