ബഹ്റൈനില്‍ പൊലിസ് ബസിനു നേരെ ബോംബേറ്; ഒരു മരണം, എട്ടു പേര്‍ക്ക് പരുക്ക്
മനാമ: ബഹ്റൈനില്‍ പൊലിസ് ബസിനുനേരെയുണ്ടായ ബോംബേറില്‍ ഒരു ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. ജിദ് ഹഫ്സ് പ്രവിശ്യയിലാണ് പൊലിസിനുനേരെ ആക്രമണം നടന്നത്. സംഭവത്തില്‍ എട്ടു പേര്‍ക്കു പരുക്കേറ്റതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പരുക്കേറ്റ പൊലിസ് ഉദ്യോഗസ്ഥരില്‍ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.
മനാമയിലേക്കുള്ള യാത്രക്കിടെ ഖലീഫ ബിന്‍ സല്മാന് ഹൈവേയിലാണ് ബസിനുനേരെ ആക്രമണമുണ്ടായത്. വിദൂരനിയന്ത്രിത നാടന്‍ ബോംബ് ഉപയോഗിച്ചാണ് അക്രമികള്‍ സ്ഫോടനം നടത്തിയതെന്നാണു പ്രാഥമിക നിഗമനം. ഭീകരാക്രമണത്തിലേക്കു നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്തുമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഈ മാസം ഇതു രണ്ടാം തവണയാണ് പൊലിസിനു നേരെ ആക്രമണം നടക്കുന്നത്. ഒക്ടോബര്‍ രണ്ടിന് ദയ്റിലെ ബുദൈയ ഹൈവേയില്‍ ഭീകരര്‍ നടത്തിയ ബോംബാക്രമണത്തില്‍ അഞ്ച് പൊലിസുകാര്‍ക്ക് പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."