സഊദിയില്‍ ജനവാസകേന്ദ്രത്തിനു നേരെ ഹൂതി മിസൈല്‍ ആക്രമണം
റിയാദ്: തെക്കന്‍ സഊദിയിലെ അതിര്‍ത്തിപ്രദേശമായ നജ്റാനിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കി യമനിലെ വിമത വിഭാഗമായ ഹൂതികളുടെ മിസൈല്‍ ആക്രമണം.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നും ചെറിയ അപകടങ്ങള്‍ മാത്രമാണുണ്ടായതെന്നും അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ആക്രമണത്തില്‍ വിദേശ തൊഴിലാളിക്കാണു പരുക്കേറ്റത്.
യമനില്‍നിന്നു വിക്ഷേപിച്ച മിസൈല്‍ അതിര്‍ത്തിയിലെ ജനവാസകേന്ദ്രം ലക്ഷ്യമാക്കിയാണ് എത്തിയത്. ഇവിടെ ജനവാസകേന്ദ്രത്തിലാണ് മിസൈല്‍ പതിച്ചതെന്നും കെട്ടിടത്തിനു പുറത്ത് കനത്ത നാശനഷ്ടമുണ്ടണ്ടായതായും തുര്‍ക്കി പറഞ്ഞു. ജനവാസകേന്ദ്രം ലക്ഷ്യമാക്കിയുള്ള മിസൈല്‍ ആക്രമണം അന്താരാഷ്ട്ര നിയമലംഘനമാണെന്നു സഖ്യസേന പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, ഇതേസ്ഥലത്തു നടന്ന മറ്റൊരു ആക്രമണത്തില്‍ യു.എ.ഇ സൈനികന് കൊല്ലപ്പെട്ടു. ഹൂതികള്‍ക്കെതിരേ നടക്കുന്ന ആക്രമണത്തില്‍ പങ്കെടുത്ത യു.എ.ഇ സൈനിക വിഭാഗത്തിലെ സഈദ് മതാര്‍ അല്‍ കഅബി ആണു കൊല്ലപ്പെട്ടതെന്ന് യു.എ.ഇ സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."