HOME
DETAILS
MAL
രാഷ്ട്രീയ പരസ്യം: മാര്‍ഗ നിര്‍ദേശവുമായി ഫേസ്ബുക്ക്
backup
October 29 2017 | 02:10 AM
ന്യൂയോര്‍ക്ക്: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സുതാര്യത വര്‍ധിപ്പിക്കാനൊരുങ്ങി സമൂഹമാധ്യമമായ ഫേസ്ബുക്ക്. രാഷ്ട്രീയ സംബന്ധമായ പരസ്യങ്ങള്‍ കാണുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും കൃത്യമായ രേഖകളുണ്ടാവണമെന്നാണ് ഫേസ്ബുക്ക് നല്കുന്ന മാര്‍ഗനിര്‍ദേശം.
ഇനിമുതല്‍ തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയമായ പരസ്യങ്ങള്‍ വാങ്ങുന്നവരുടെ രേഖകള്‍ കൃത്യമായി പരിശോധിക്കുമെന്ന് ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി. കൃത്യമായ പേരുകള്‍, താമസിക്കുന്ന സ്ഥലം എന്നിവ ഫേസ്ബുക്കിനു കൈമാറണം. ഉപയോക്താക്കള്‍ക്കു പരസ്യത്തിനു പിന്നില്‍ ആരാണെന്നറിയാനുള്ള ഗ്രാഫിക്സ് സംവിധാനവും ഒരുക്കുന്നുണ്ട്. യു.എസ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ ജയിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ വഴി പ്രചാരണങ്ങള്‍ നടന്നെന്ന് ആരോപണമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."