വിവാദങ്ങള്‍ക്കിടയില്‍ ഐസ്‌ലന്‍ഡില്‍ വോട്ടെടുപ്പ് നടന്നു
റെയ്ക്ജാവിക്: ഐസ്‌ലന്‍ഡിലെ അഴിമതിയാരോപണങ്ങളുടെയും വിവാദങ്ങളുടെയും ഇടയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നു. പ്രധാനമന്ത്രി ജാര്‍നി ബെനെഡിക്ട്‌സണ്‍ അടക്കമുള്ള നേതാക്കള്‍ ഇന്നലെ വോട്ട് ചെയ്തു. ഒരു വര്‍ഷത്തിനിടെ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ ഇടക്കാല തെരഞ്ഞെടുപ്പാണിത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കും പൗരാവകാശങ്ങളുണ്ടെന്നും അവര്‍ക്കും സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ അവകാശമുണ്ടെന്നും വാദിക്കുന്ന കരട് ബില്‍ ബെനെഡിക്ടണിന്റെ പിതാവ് ബെനെഡിക്ട് സ്വെന്‍സന്‍ രഹസ്യമായി സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. പ്രതികളെ വിട്ടയക്കാന്‍ സമ്മര്‍ദമുണ്ടായെന്നും ആരോപണമുണ്ട്. ഈ റിപ്പോര്‍ട്ട് വിവാദത്തെ ഭയന്ന് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. 2004ല്‍ മകളെ 12 വര്‍ഷത്തോളം പീഡിപ്പിച്ച കുറ്റത്തിന് ജാല്‍ട്ടി സിഗുര്‍ജന്‍ ഹോക്ക്‌സന്‍ എന്നയാളെ അഞ്ചരവര്‍ഷത്തിനു ശിക്ഷിച്ചിരുന്നു. ഹോക്ക്‌സന്‍ അടക്കമുള്ള ഗുരുതരകുറ്റം ചുമത്തപ്പെട്ടവരെ നല്ല സ്വഭാവത്തിന്റെ പേരില്‍ കുറ്റവിമുക്തരാക്കാന്‍ ശുപാര്‍ശ ചെയ്യുന്നതായിരുന്നു ഈ ബില്‍. ഇതു സമ്മര്‍ദത്തെ തുടര്‍ന്ന് പുറത്തുവന്നതോടെ ഹോക്‌സന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. ഇതേ തുടര്‍ന്നാണു സര്‍ക്കാര്‍ രാജിവച്ചത്.
ഈ ആരോപണങ്ങള്‍ക്കൊപ്പം രാജ്യത്തിന്റെ സാമ്പത്തികമേഖല തകര്‍ന്നതും ബെനെഡിക്ട്‌സണു തിരിച്ചടിയാണ്. എന്നാലും അദ്ദേഹത്തിന്റെ സെന്റര്‍-റൈറ്റ് ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിക്കാണ് തെരഞ്ഞെടുപ്പില്‍ നിരീക്ഷകര്‍ സാധ്യത കല്‍പ്പിക്കുന്നത്. പ്രധാന എതിരാളിയായ ലെഫ്റ്റ് ഗ്രീന്‍ മൂവ്‌മെന്റിനെക്കാള്‍ ജനപിന്തുണ നേടാന്‍ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിക്കാവുമെന്നാണു സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."