പ്രീപ്രൈമറി അധ്യാപകരുടെ വേതനം പരിഷ്‌കരിക്കണം: എ.കെ.എസ്.ടി.യു
തിരുവനന്തപുരം: പ്രീ പ്രൈമറി വിദ്യാഭ്യാസ മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി.
കേരളത്തിലെ പ്രീ പ്രൈമറി മേഖലയിലെ അധ്യാപകര്‍ക്കും ആയമാര്‍ക്കും വേതനം വര്‍ധിപ്പിച്ച് ഉടന്‍ ഉത്തരവിറക്കണം. പൊതുവിദ്യാലങ്ങള്‍ക്കായി കോടികള്‍ ചെലവാക്കുന്ന സര്‍ക്കാര്‍ പ്രീ പ്രൈമറികളുടെ കാര്യത്തില്‍ മുഖംതിരിച്ചുനില്‍ക്കുകയാണ്. പ്രീ പ്രൈമറി സ്‌കൂളുകളെ സംബന്ധിച്ച് പഠിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സര്‍ക്കാര്‍ തയാറാകണം. ഡോ. ടി.വി കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള കമ്മിഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണം.
കേരളത്തിലെ രക്ഷിതാക്കളെയും പിഞ്ചു കുഞ്ഞുങ്ങളെയും ചൂഷണം ചെയ്യുന്നത് സി.ബി.എസ്.സി ബോര്‍ഡിനു കീഴിലുള്ള അണ്‍ എയ്ഡഡ് ഇംഗ്ലിഷ് മീഡിയം സ്‌കൂളുകളാണ്. ലക്ഷക്കണക്കിനു രൂപ കോഴ വാങ്ങി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 8000 ത്തിലധികം വരുന്ന അങ്കണവാടികളെ പൊതു വിദ്യാഭ്യാസത്തിനു കീഴില്‍ കൊണ്ടുവരണമെന്നും ആവശ്യമുന്നയിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഒ.കെ ജയകൃഷ്ണന്‍ അധ്യക്ഷനായി. എല്ലാ പൊതു വിദ്യാലയങ്ങളിലും പ്രീ പ്രൈമറി ആരംഭിക്കുക, പൊതു വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പ്രീ പ്രൈമറികളെയും സര്‍ക്കാര്‍ അംഗീകരിക്കുക, അധ്യാപകരുടെ വേതനം പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."