HOME
DETAILS

ചെമ്പരിക്ക ഖാസിയുടെ കൊലപാതകം: വിധി പറയുന്നത് ഒന്‍പതിലേക്ക് മാറ്റി

  
backup
October 29 2017 | 02:10 AM

%e0%b4%9a%e0%b5%86%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95-%e0%b4%96%e0%b4%be%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2-2



കൊച്ചി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ തയാറാക്കിയ അന്തിമറിപ്പോര്‍ട്ടിന്മേല്‍ വിധി പറയുന്നത് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അടുത്തമാസം ഒന്‍പതിലേക്ക് മാറ്റി.
സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ച് നല്‍കിയ റിപ്പോര്‍ട്ട് സ്വീകരിക്കണമോ തള്ളിക്കളയണമോ എന്ന കാര്യത്തിലാണ് ഇന്നലെ കോടതി വിധി പറയാനിരുന്നത്. മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കേസില്‍ കക്ഷിചേരാന്‍ അപേക്ഷ വന്നതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്.
സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഇന്നലെ കോടതിയില്‍ ഹാജരായിരുന്നില്ല. കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള പ്രസിഡന്റ് ഉമര്‍ ഫാറൂഖ് തങ്ങളാണ് കോടതിയെ സമീപിച്ചത്.
ചെമ്പരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറായ ആദൂര്‍ സ്വദേശി അഷ്‌റഫ് ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ തന്നോട് നടത്തിയിട്ടുണ്ടെന്ന് കാണിച്ചാണ് ഇദ്ദേഹം കേസില്‍ കക്ഷിചേരാന്‍ അപേക്ഷ സമര്‍പ്പിച്ചത്. വെളിപ്പെടുത്തല്‍ സംബന്ധിച്ച് തെളിവുകളും രേഖകളും തന്റെ കൈയിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
തുടര്‍ന്ന് കോടതി കേസില്‍ കക്ഷിചേരാനുള്ള അപേക്ഷ ഫയലില്‍ സ്വീകരിച്ചു. കേസ് സംബന്ധിച്ച് അഷ്‌റഫ് ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അഷറഫിനെ കാണാനില്ലെന്നും അപേക്ഷയിലുണ്ട്.
മൗലവിയുടെ അസ്വാഭാവിക മരണത്തില്‍ ആരെയും ബന്ധപ്പെടുത്താന്‍ സാധിക്കുന്ന തരത്തിലുള്ള തെളിവുകള്‍ ലഭിച്ചില്ലെന്ന് കാണിച്ച് ഇക്കഴിഞ്ഞ ജനുവരി 25നാണ് സി.ബി.ഐ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയുടെ എ.ഐ നയത്തിന് കാബിനറ്റ് അംഗീകാരം

uae
  •  2 months ago
No Image

വര്‍ക്കല കാപ്പില്‍ പൊഴിമുഖത്ത് മാധ്യമപ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-12-10-2024

PSC/UPSC
  •  2 months ago
No Image

'വംശഹത്യാ ഭരണകൂടവുമായി സഹകരിക്കില്ല' ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ 

International
  •  2 months ago
No Image

കൂട്ടരാജിക്ക് സാധുതയില്ല, വ്യക്തിഗതമായി സമര്‍പ്പിക്കണം' ഡോക്ടര്‍മാരോട് പശ്ചിമ ബംഗാള്‍

National
  •  2 months ago
No Image

രക്ഷകനായി ഗുർപ്രീത്; വിയറ്റ്‌നാമിനെതിരെ ഇന്ത്യക്ക് സമനില

Football
  •  2 months ago
No Image

ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരിച്ച് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിന് ഏതെങ്കിലും വിധത്തില്‍ സഹായം ചെയ്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും' ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

യാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്

uae
  •  2 months ago
No Image

മുക്കത്തെ പതിനാലുകാരി ഇറങ്ങിപ്പോയത് സഹോദരന്റെ കൂട്ടൂക്കാരനോപ്പം; ചോദ്യം ചെയ്യലിൽ തെളിഞ്ഞത് മറ്റൊരു പീഡന വിവരം; പ്രതിയെ പിടികൂടി പോലീസ്

Kerala
  •  2 months ago