HOME
DETAILS

ഹജ്ജ് നയം: കേന്ദ്രത്തിന് തുറന്ന സമീപനമെന്ന് പ്രതീക്ഷ- മന്ത്രി

  
backup
October 29 2017 | 02:10 AM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%a8%e0%b4%af%e0%b4%82-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d


കൊണ്ടോട്ടി:പുതിയ ഹജ്ജ് നയം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന് തുറന്ന സമീപനമാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ.ടി. ജലീല്‍. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് നയവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ കേരളവുമായി ബന്ധപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ നിര്‍ദേശങ്ങള്‍ തന്നെയായിരിക്കും അവരും തിങ്കളാഴ്ചയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ഉന്നയിക്കുക.
ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റായി കോഴിക്കോടിനെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഹജ്ജ് ഹൗസ് മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതിനെ സംബന്ധിച്ചും ന്യൂനപക്ഷക്ഷേമവകുപ്പ് പദ്ധതികള്‍ തയാറാക്കുന്നുണ്ട്. മതരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പൊതുവായ കാര്യങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കുക, ബഹുസ്വര സമൂഹത്തിന്റെ പ്രാധാന്യവും പ്രസക്തിയും ബോധ്യപ്പെടുത്തുക, സഹോദരമതത്തെക്കുറിച്ചുള്ള ധാരണ നല്‍കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ് 2017 പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണ അവലോകന യോഗവും ഹജ്ജ് ട്രെയിനര്‍മാര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
അടുത്ത വര്‍ഷം മുതല്‍ സഊദി അറേബ്യയില്‍ സേവനം ചെയ്യുന്നതിനായുള്ള വളണ്ടിയര്‍മാര്‍ക്ക് (ഖാദിമുല്‍ ഹുജ്ജാജ്) അറബി, ഹിന്ദി ഭാഷ പരിജ്ഞാനം വേണമെന്ന നിബന്ധന കൊണ്ടുവരണമെന്ന് മന്ത്രി പറഞ്ഞു. ഈ രണ്ട് ഭാഷ അറിയുന്നവരായാല്‍ തീര്‍ഥാടകര്‍ക്ക് ഉപകാരപ്പെടും. ഹജ്ജുമായും കര്‍മങ്ങളുമായും ബന്ധപ്പെട്ട എല്ലാ പുസ്തകങ്ങളുടെയും ലൈബ്രറി ഹജ്ജ് ഹൗസില്‍ ഒരുക്കുന്നുണ്ട്. ഇതിന്റെ ഗ്രന്ഥശേഖരം നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago