HOME
DETAILS

ഇ.അഹമ്മദ് മതേതര മുഖങ്ങളിലെ ദേശീയ സാന്നിധ്യം: ശശി തരൂര്‍

  
backup
October 29 2017 | 02:10 AM

%e0%b4%87-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4%e0%b4%b0-%e0%b4%ae%e0%b5%81%e0%b4%96%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf


കോഴിക്കോട്: മതേതരത്വം സംരക്ഷിക്കുന്നതില്‍ ദേശീയ തലത്തിലെ സജീവ സാന്നിധ്യമായിരുന്നു ഇ.അഹമ്മദെന്ന് ശശി തരൂര്‍ എം.പി. ഇന്ത്യന്‍ ദേശീയത വൈവിധ്യങ്ങളിലാണ് കുടികൊള്ളുന്നതെന്നും അത് ഒരു ആശയമാണെന്നും ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.ഇസെഡ് ഫൗണ്ടേഷന്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ഇ.അഹമ്മദ് അനുസ്മരണ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടേത് ഇരട്ടമുഖ രാഷ്ട്രീയമാണ്. ചരിത്രത്തെ വളച്ചൊടിച്ച് ദേശീയതയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണവര്‍. ഭൂരിപക്ഷ പ്രീണന നയമാണ് ബി.ജെ.പി ഇതിനു ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ലക്ഷ്യം കാണില്ല. ഇന്ത്യയുടെ ദേശീയതയെ കുറിച്ച് കൃത്യമായ അവബോധമില്ലാത്തതാണ് ഈ വിഫല തന്ത്രത്തിനു കാരണം.
ജാതി, മത,വര്‍ണ,വര്‍ഗ, ഭാഷാ അതിരുകള്‍ക്കപ്പുറമാണ് ഇന്ത്യക്കാരുടെ ദേശീയബോധം. നാനാത്വത്തില്‍ ഏകത്വമെന്നതാണ് ഇന്ത്യന്‍ ദേശീയതയുടെ ആധാരമെന്നും അദ്ദേഹം പറഞ്ഞു.
മോദി പട്ടേലിനെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ മോദിക്ക് പട്ടേലിനൊപ്പം നില്‍ക്കാനുള്ള യോഗ്യതയില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി ഇന്ത്യ ഭരിച്ചിട്ട് നല്‍കാനായത് ഘര്‍വാപസിയും ലൗവ് ജിഹാദും ആന്റി റോമിയോ സ്‌ക്വാഡുമാണ്. ഭാരത് മാതാകീ ജയ് വിളിക്കാനുള്ള അവകാശം പോലെ തന്നെ വിളിക്കാതിരിക്കാനുള്ള അവകാശവുമുണ്ടെന്ന് തരൂര്‍ പറഞ്ഞു.
നെഹ്‌റുവിയന്‍ ആശയങ്ങളാണ് ഇന്ത്യയെ ഒരു കുടക്കീഴിലാക്കിയത്. ഭരണഘടന അതിനു കരുത്തേകി. ഗാന്ധിയെ വധിച്ചതിനെ തുടര്‍ന്ന് ആര്‍.എസ്.എസിനെ പട്ടേല്‍ നിരോധിച്ചിരുന്നു. എന്നാല്‍ അവര്‍ ഇപ്പോള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ വിഭാഗമായി പ്രവര്‍ത്തിക്കുകയാണ്. ദേശീയ നയങ്ങള്‍ പോലും ആസൂത്രണം ചെയ്യുന്നത് അവരാണ്. ഇ.അഹമ്മദിന്റെ മകന്‍ റഈസ് അഹമ്മദ് സംസാരിച്ചു.
ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ അധ്യക്ഷനായി. എ.ഇസെഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രൊഫ. ഇഖ്ബാല്‍ എസ് ഹസ്‌നൈന്‍, ജെ.ഡി.റ്റി ഇസ്്‌ലാം സി.പി കുഞ്ഞി മുഹമ്മദ് പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago