സമസ്ത കൈത്താങ്ങ് പദ്ധതിക്കായി വന്‍ ഒരുക്കങ്ങള്‍
കോഴിക്കോട്: സമസ്ത ദഅ്‌വത്തിനൊരു കൈത്താങ്ങ് രണ്ടാം ഘട്ട പദ്ധതിയുടെ വിജയത്തിന് വന്‍ ഒരുക്കങ്ങള്‍. ആത്മ സംസ്‌കരണം,മഹല്ല് ശാക്തീകരണം, പ്രസിദ്ധീകരണ പ്രചാരണം, കേരളത്തിനു പുറത്ത് ആദര്‍ശ പ്രചാരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ലക്ഷ്യമാക്കി 2015ല്‍ ആവിഷ്‌കരിച്ച കൈത്താങ്ങ് പദ്ധതിയുടെ തുടര്‍ച്ചയായാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
2017 നവംബര്‍10ന് മഹല്ല്, മദ്‌റസകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പദ്ധതി ഫണ്ട് സമാഹരണം വന്‍ വിജയമാക്കാനുള്ള തയാറെടുപ്പിലാണ് നേതാക്കളും പ്രവര്‍ത്തകരും. മേല്‍നോട്ടം വഹിക്കുന്നതിന് റെയ്ഞ്ച്, മേഖലാ തലങ്ങളില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറിമാരെയും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരെയും കോ ഓര്‍ഡിനേറ്റര്‍മാരായി നിശ്ചയിച്ചിട്ടുണ്ട്.
കഴിഞ്ഞ 18ന് സമസ്താലയത്തില്‍ ഉദ്ഘാടനം ചെയ്ത കൈത്താങ്ങ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ തുടര്‍പ്രവര്‍ത്തന പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കിയിരുന്നു. ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ജില്ലകളില്‍ നടന്നുവരുന്നത്.
പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് മേഖലാ കോഓര്‍ഡിനേറ്റര്‍മാരുടെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറിമാരുടെയും സംയുക്തയോഗം ചേളാരി സമസ്താലയത്തില്‍ ചേര്‍ന്നു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. നവംബര്‍ അഞ്ചിനകം റെയ്ഞ്ച് തല കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.
എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, കെ.കെ. ഇബ്രാഹീം മുസ്‌ലിയാര്‍, ഹാരിസ് ബാഖവി കംബ്ലക്കാട്, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി, കെ. ഹംസക്കോയ പ്രസംഗിച്ചു. ഐ.എം. അബ്ദുറഹിമാന്‍ സ്വാഗതവും പി.കെ. അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."