തോല്‍വിയോടെ ഹിംഗിസ് വിട വാങ്ങി
സിംഗപ്പൂര്‍: സ്വിറ്റ്സര്‍ലന്‍ഡ് ടെന്നീസ് ഇതിഹാസം മാര്‍ടിന ഹിംഗിസ് തോല്‍വിയോടെ ടെന്നീസ് കരിയറിന് വിരാമമിട്ടു. സിംഗപ്പൂരില്‍ നടക്കുന്ന ഡബ്ല്യു.ടി.എ ഫൈനല്‍സില്‍ ഹിംഗിസും തായ്വന് താരം ചന് യങ് ജാനും അടങ്ങിയ സഖ്യം സെമിയില്‍ പരാജയപ്പെട്ട് പുറത്തായി. ടിമിയ ബാബോസ്- ആന്‍ഡ്രിയ ഹ്ലവക്കോവ സഖ്യമാണ് ഹിംഗിസ് സഖ്യത്തെ വീഴ്ത്തിയത്.
സ്കോര്‍: 6-4, 7-6, (7-5). ഈ ടൂര്‍ണമെന്റോടെ സജീവ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് കഴിഞ്ഞ ദിവസം താരം പ്രഖ്യാപിച്ചിരുന്നു. നേരത്തെ രണ്ട് തവണ വിരമിക്കല്‍ പ്രഖ്യാപിച്ച് കളത്തില്‍ നിന്ന് പിന്മാറിയ ഹിംഗിസ് മൂന്നാം വരവിനാണ് ഇപ്പോള്‍ അവസാനം കുറിച്ചിരിക്കുന്നത്. 1994ല്‍ ആരംഭിച്ച ടെന്നീസ് കരിയറിന് താരം വിരാമമിടുമ്പോള്‍ 25 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും പകിട്ടും ഒപ്പമുണ്ട്. 23 വര്‍ഷം നീണ്ട കരിയറില്‍ അഞ്ച് സിംഗിള്‍സ്, ഏഴ് മിക്സഡ് ഡബിള്‍സ്, 13 ഡബിള്‍സ് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാണ് താരം സ്വന്തമാക്കിയത്. ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും കരിയര്‍ സ്ലാം നേട്ടവും സ്വന്തമാക്കിയ ഹിംഗിസ് ഇന്ത്യന്‍ ഇതിഹാസം ലിയാണ്ടര്‍ പെയ്സിനൊപ്പം നാലും സാനിയ മിര്‍സയ്ക്കൊപ്പം മൂന്നും മഹേഷ് ഭൂപതിയ്ക്കൊപ്പം ഒരു ഗ്രാന്‍ഡ് സ്ലാം നേട്ടത്തിലും പങ്കാളിയായി.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പത്ത് ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങളാണ് സ്വിസ് ഇതിഹാസം സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."