ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം ഇന്ന് ഫൈനല്‍
കാണ്‍പൂര്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്നാമത്തേയും അവസാനത്തേയും ഏകദിന പോരാട്ടം ഇന്ന് നടക്കും. ഇരു ടീമുകളും ഓരോ മത്സരം വിജയിച്ച് സമനിലയില്‍ നില്ക്കുന്നതിനാല് ഇന്നത്തെ പോരാട്ടം ഫലത്തില്‍ ഫൈനലായി മാറി. ഇന്ന് വിജയിക്കുന്നവര്‍ക്ക് പരമ്പര നേടാം. തുടര്‍ച്ചയായ വിജയങ്ങളുമായി നിന്ന ഇന്ത്യയെ ആദ്യ ഏകദിനത്തില്‍ കീഴടക്കി കരുത്ത് കാട്ടിയ കിവികള്‍ക്ക് രണ്ടാം ഏകദിനത്തില്‍ അടിതെറ്റി. ഓള്‍റൗണ്ട് മികവ് പുലര്‍ത്തി ഇന്ത്യ പരമ്പര സമനിലയില്‍ എത്തിക്കുകയായിരുന്നു.
ടീമില്‍ മാറ്റം വരുത്താന്‍ ഇന്ത്യ ശ്രമിച്ചേക്കില്ല. അതേസമയം സ്പിന്നര്‍മാരില്‍ രണ്ട് പേര് കളിക്കും. യുസ്വേന്ദ്ര ചഹലിന്റെ സ്ഥാനം ഉറപ്പാകുമ്പോള്‍ അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാള്‍ക്ക് നറുക്ക് വീഴും.
സാധ്യതാ ഇലവന്: ഇന്ത്യ- കോഹ്ലി (ക്യാപ്റ്റന്‍), രോഹിത്, ധവാന്, കാര്‍ത്തിക്, കേദാര്‍ ജാദവ്, ധോണി, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍, അക്സര്‍ പട്ടേല്‍ (കുല്‍ദീപ് യാദവ്), യുസ്വേന്ദ്ര ചഹല്‍, ബുമ്റ.
ന്യൂസിലന്‍ഡ്- കെയ്ന്‍ വില്ല്യംസന് (ക്യാപ്റ്റന്‍), ഗുപ്റ്റില്‍, ലാതം, നിക്കോള്‍സ്, മണ്‍റോ, ഗ്രാന്‍ഡ്ഹോം, സന്റാനര്‍, മില്‍നെ, ബോള്‍ട്, സൗത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."