യു.പി മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് എട്ടുവയസുകാരന് മരിച്ചു
ലക്നൗ: ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് എട്ടുവയസ്സുകാരന് മരിച്ചു. ഇന്നലെയാണ് മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ അകമ്പടി വാഹനമിടിച്ച് കുട്ടി മരിച്ചത്.
ഗോണ്ഡ ജില്ലയിലെ കേണല്‍ഗഞ്ച്-പരസ്പൂര്‍ റോഡരികില്‍ കളിക്കുന്നതിനിടെയാണ് ശിവ ഗോസാമി കുട്ടിയെ വാഹനമിടിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍ട്ട് തേടി. കുട്ടിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ സഹായം നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
അപകടത്തിനുശേഷം മന്ത്രിയുടെ വാഹനങ്ങള്‍ നിര്‍ത്താതെ പോയതായി മരിച്ച കുട്ടിയുടെ പിതാവ് ആരോപിച്ചു. വിവരമറിയിച്ചിട്ടും പൊലിസ് സ്ഥലത്തെത്താന്‍ വൈകിയെന്നാരോപിച്ച് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു.
സുഹല്‍ദേവ് സമാജ് പാര്‍ട്ടി എം.എല്‍.എയും മന്ത്രിയുമാണ് ഓം പ്രകാശ് രജ്ഭര്‍. അതേസമയം, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."