HOME
DETAILS
MAL
രാഷ്ട്രപതിയുടെ പ്രസംഗം യോഗിക്കും അമിത്ഷാക്കുമുള്ള മറുപടി: കാനം
backup
October 29 2017 | 05:10 AM
കോട്ടയം: കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ പ്രസംഗം ബി.ജെ.പിക്കുള്ള മറുപടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരളത്തില്‍ വികസനമില്ലെന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയ യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കുമുള്ള മറുപടിയാണ് രാഷ്ട്രപതിയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ച കുമ്മനത്തിന് രാഷ്ട്രപതി തന്നെ മറുപടി നല്‍കിയതില്‍ സന്തോഷമുണ്ടെന്നും കാനം പ്രതികരിച്ചു. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഷ്ട്രപതി കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ഇന്ത്യയുടെ ഐ.ടി പവര്‍ ആണെന്നും പ്രസംഗിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."