പാട്ടീദാര്‍ സമുദായത്തിന് സംവരണം ഉറപ്പുനല്‍കി കോണ്‍ഗ്രസ്
അഹമ്മദാബാദ്: പാട്ടീദാര്‍ വിഭാഗത്തിന് ഇ.ബി.സി സംവരണം നല്‍കുമെന്ന് ഉറപ്പ് നല്‍കി കോണ്‍ഗ്രസ്. എന്നാല്‍ സമുദായം ആവശ്യപ്പെടുന്ന പ്രകാരം ഒ.ബി.സി സംവരണം നല്‍കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിനുള്ള സംവരണം സംബന്ധിച്ച് കോണ്‍ഗ്രസ് മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ഹര്‍ദിക് പട്ടേല്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്.
സംവരണം ഉറപ്പുനല്‍കുന്നതോടെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പട്ടേല്‍ വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
അതേസമയം, ഒ.ബി.സി സംവരണം ഉറപ്പ് നല്‍കിയില്ലെങ്കില്‍ സൂറത്തില്‍ നവംബര്‍ 3 ന് രാഹുല്‍ഗാന്ധി നടത്തുന്ന റാലി തടസ്സപ്പെടുത്തുമെന്ന് പട്ടേല്‍ വിഭാഗം ഭീഷണിമുഴക്കിയിരുന്നു.
പട്ടീദാര്‍ വിഭാഗത്തിന് ഒബിസി സംവരണം നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗലോട്ട് പട്ടേല്‍ സമര നായകന്‍ ഹാര്‍ദിക് പട്ടേലിന് ഉറപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് തിരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പട്ടേല്‍ വിഭാഗത്തിന് സംവരണം നല്‍കുമെന്ന് ഉറപ്പുണ്ടെന്ന് ഹാര്‍ദിക് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."