4000 കോടിയുടെ ആയുധ നവീകരണത്തിന് തയ്യാറെടുത്ത് കരസേന
ന്യൂഡല്‍ഹി: 4000 കോടിയുടെ ആയുധ നവീകരണത്തിന് തയ്യാറെടുത്ത് കരസേന. കാലഹരണപ്പെട്ട ആയുധങ്ങള്‍ക്ക് പകരമായി ആധുനിക യുദ്ധോപകരണങ്ങള്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കരസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നവീകരണ പദ്ധതികളില്‍ ഒന്നായ ഇതുവഴി ഏഴു ലക്ഷം റൈഫിള്‍സ് സംഭരിക്കുകയും ഇതിന് പുറമേ 44000 ലഘു യന്ത്ര തോക്കുകളും, 44600 കാര്‍ബൈനും കരസേനയുടെ ഭാഗമാക്കാനാണ് പദ്ധതിയിടുന്നത്.
ചൈന, പാക്കിസ്ഥാന്‍ എന്നി അയല്‍പക്ക രാജ്യങ്ങളില്‍ നിന്ന് സുരക്ഷാഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് ആയുധ നവീകരണത്തിന് പദ്ധതിയിട്ടിരിക്കുന്നത്.
ആയുധ സംഭരണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഡിആര്‍ഡിഒയ്ക്ക് പ്രതിരോധമന്ത്രാലയം ആയുധങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ലോകത്തെ രണ്ടാമത്ത വലിയ കരസേനയായ ഇന്ത്യന്‍ ആര്‍മി അതിര്‍ത്തികളില്‍ വലിയ സുരക്ഷാ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. തുടക്കമെന്നനിലയില്‍ 10000 ലഘു യന്ത്ര തോക്കുകള്‍ സേനയുടെ ഭാഗമാക്കാനുളള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."