അന്താരാഷ്ട്രഎണ്ണ വില 27 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍
റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്ന നിലയിലേക്ക്. എണ്ണവിലയിടിവ് സംഭവിച്ചതെന്ന് ശേഷം 27 മാസത്തിനു ശേഷം ആദ്യമായാണ് എണ്ണവില ബാരലിന് അറുപത് ഡോളറിനു മുകളില്‍ ഉയരുന്നത്. ക്രൂഡ് ഓയില്‍ വില 2015 ശേഷം അറുപതുരൂപ കടന്നതായി അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എണ്ണയുല്‍പാദനത്തില്‍ കുത്തക നിലനിര്‍ത്തുന്ന സഊദിയുടെ നിലപാടുകളും അടുത്തിടെ നടന്ന പ്രഖ്യാപനങ്ങളുമാണ് എണ്ണ വില ഉയരാന്‍ കാരണമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കഴിഞ്ഞ ദിവസം മാത്രം 1.59 സെന്റ് കൂടിയാണ് ബ്രെന്റ്ക്രൂഡ് ഓയിലിന് 60.24 ഡോളര്‍ നിരക്കിലേക്ക് ഉയര്‍ന്നത്. ഒപെക്കിനു പുറത്തുള്ള പത്തു രാജ്യങ്ങളുമായി ചേര്‍ന്നു ഉല്‍പാദന നിയന്ത്രണം നീട്ടാനുള്ള തീരുമാനം പ്രാബല്യത്തില്‍ വന്നാല്‍ എണ്ണ വില വീണ്ടണ്ടും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോളിയം മേഖലയിലെ പ്രതിസന്ധികള്‍ മറികടക്കുമെന്നും എണ്ണയുല്‍പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിനു പുറത്തുള്ള രാജ്യങ്ങളുമായി സഹകരിച്ച് എണ്ണമേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും സഊദി പ്രഖ്യാപിച്ചിരുന്നു.
റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തില്‍ സഊദി കിരീടാവകാശിയാണ് സാമ്പത്തിക മേഖല ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനം നടത്തിയത്. എണ്ണയുല്‍പാദക രാജ്യങ്ങളില്‍ ബഹു ഭൂരിപക്ഷവുമായി സഊദിക്ക് കരാര്‍ നിലവിലുണ്ടണ്ട്. പുതിയ പദ്ധതികള്‍ രൂപപ്പെടുത്താനും കരാറുകള്‍ ഉപകരിക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല, എണ്ണയെ മാത്രം അവലഭിച്ചുള്ള ഊര്‍ജസ്രോതസുകള്‍ ഒഴിവാക്കി പ്രകൃതി ഊര്‍ജ സ്രോതസുകളായ കാറ്റില്‍ നിന്നും സോളാറില്‍നിന്നു വന്‍ തോതില്‍ വൈദ്യുതി ഉല്‍പാദന പ്രഖ്യാപനവും ഇന്ധന ആവശ്യത്തിനുള്ള എണ്ണയുടെ വിലയില്‍ ഉണര്‍വ്വ് സൃഷ്ടിച്ചിട്ടുണ്ടെന്നും സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."