കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കാന്‍ മുടി നല്‍കി: അവതാരക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം; മുടി നല്‍കിയത് തിരുപ്പതി ഭഗവാനെന്ന് ആരോപണം
തലശ്ശേരി: കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കാന്‍ മുടി മുറിച്ചു നല്‍കിയ അവതാരികക്ക് വേദിയില്‍ വച്ച് മുഖ്യമന്ത്രിയുടെ പ്രശംസ. ധര്‍മടം ചിറക്കുനിയിലെ കുടിവെള്ള നിര്‍മാണോദ്ഘാടന ചടങ്ങില്‍ വച്ചാണ് അവതാരകയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചത്. ഉദ്ഘാടനചടങ്ങിന് അവതാരകയായി കണ്ണൂര്‍ ചിന്മയ സ്‌കൂള്‍ അധ്യാപികയായ ചക്കരക്കല്‍ സ്വദേശിനിയായ ആനന്ദജ്യോതി എത്തിയത് മുടി പറ്റെവെട്ടിയ നിലയിലായിരുന്നു. ചടങ്ങ് തുടങ്ങുന്നതിനു മുന്‍പ് തന്നെ 'എന്റെ മുടി കണ്ട് ഞാന്‍ ഒരു ആണാണെന്നു കരുതരുതെ'ന്ന് പറഞ്ഞുകൊണ്ടാണ് ആനന്ദജ്യോതി തുടങ്ങിയത്. രോഗികള്‍ക്ക് വിഗ് നിര്‍മിച്ചു നല്‍കുന്ന ഒരു സംഘടയ്ക്ക് എന്റെ മുടി മുറിച്ചു നല്‍കിയതാണെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് ഉദ്ഘാടന പ്രസംഗം തുടങ്ങുന്നതിനു മുന്‍പായിരുന്നു മുഖ്യമന്ത്രി ആനന്ദജ്യോതിയെ അഭിനന്ദിച്ചത്.
എന്നാല്‍ കഴിഞ്ഞ സെപ്തംബര്‍ 6ന് തിരുപ്പതിയില്‍ പോയി തല മുണ്ഠനം ചെയ്‌തെന്ന വിമര്‍ശനം ഉയര്‍ന്നു. തിരുപ്പതിയില്‍ വിനോദയാത്ര നടത്തിയതും. തല മുണ്്ഠനം ചെയ്ത ശേഷം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും സഹിതമാണ് അധ്യാപികയുടെ അവകാശവാദം തകര്‍ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യാപികയെ പ്രശംസിച്ചത്് ഇങ്ങനെ ഇവര്‍ ആണുങ്ങളെപോലെയാകാനാണ് മുടി മുറിച്ചതെന്നു വിചാരിക്കരുത്. നല്ലൊരു കാര്യത്തിനു വേണ്ടിയാണ് ചെയ്തത്. നിങ്ങള്‍ക്കും അങ്ങനെ ചെയ്യാവുന്നതാണ് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."