സംസം കിണര്‍ നവീകരിക്കുന്നു: പദ്ധതിക്ക് സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കി
മക്ക: തീര്‍ത്ഥ ജലമായ സംസം വെള്ളത്തിന്റെ ഉത്ഭവ സ്ഥാനമായ സംസം കിണര്‍ നവീകരിക്കുന്നു. കിണര്‍ നവീകരണത്തിനുള്ള അനുമതി ഇരു ഹറം സേവകന്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് അനുമതി നല്‍കി. രണ്ട് പ്രത്യേക ഭാഗങ്ങളാക്കി നവീകരിക്കുന്ന പദ്ധതിക്കാണ് സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കിയതെന്ന് ഇരു ഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് വ്യക്തമാക്കി. ഏഴു മാസം കൊണ്ട് തന്നെ നവീകരണം പൂര്‍ത്തീകരിക്കാനാണ് പദ്ധതി.
പദ്ധതികളില്‍ ഒന്ന് മത്വാഫിന്റെ കിഴക്ക് ഭാഗത്ത് അഞ്ചു തടയണകള്‍ നിര്‍മിക്കലാണ്. എട്ടു മീറ്റര്‍ നീളവും 120 മീറ്റര്‍ നീളവുമുള്ളതായിരിക്കും ഓരോ തടയണയും. സംസം കിണറിനു ചുറ്റും പരിസ്ഥിതി, അണു വിമുക്തമാക്കല്‍ എന്നിവയുടെ അവസാനഘട്ട ജോലികളാണ് രണ്ടാം ഘട്ട പദ്ധതികളില്‍ ഉള്‍പ്പെടുക. സംസം സംരക്ഷിക്കുന്നതിന് സഊദി ഭരണകൂടം കാണിക്കുന്ന അതീവ താല്‍പ്പര്യമാണ് പുതിയ പദ്ധതിക്ക് അനുമതി നല്‍കിയതിലൂടെ വ്യക്തമാകുന്നതെന്നു സുദൈസ് പറഞ്ഞു. സഊദി ഭരണകൂട സ്ഥാപക രാജാവായ അബ്ദുല്‍ അസീസ് രാജാവിന്റെ കാലം മുതല്‍ക്ക് തന്നെ സംസമിന് വലിയ പരിഗണയാണ് നല്‍കി വരുന്നത്. കിംഗ് അബ്ദുല്ല സംസം സുഖ്‌യാ പദ്ധതി ഈ രംഗത്തെ നാഴികക്കല്ലും സാക്ഷ്യവുമായി നിലകൊള്ളുന്നതായും ഇരു ഹറം കാര്യാലയ മേധാവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."