യു.പിയില്‍ മദ്യം കൈവശമുണ്ടെന്ന് ആരോപിച്ച് പൊലിസ് മര്‍ദ്ദിച്ച ഗര്‍ഭിണി മരിച്ചു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മദ്യം കൈവശമുണ്ടെന്ന് ആരോപിച്ച് പൊലിസ് ക്രൂരമായി മര്‍ദിച്ച ഗര്‍ഭിണി മരിച്ചു. ഇരുപത്തിരണ്ടുകാരിയായ രുചി റാവത്തെന്ന യുവതിയാണ് മരിച്ചത്. പരിശോധനയ്ക്കെത്തിയ പൊലിസ് ലാത്തിക്കൊണ്ടു യുവതിയുടെ വയറ്റില്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഞായറാഴ്ചയാണ് രഹസ്യവിവരത്തെ തുടര്‍ന്ന് അഞ്ചോളം പൊലിസുകാര്‍ രുചിയുടെ ഗ്രാമത്തിലെത്തിയത്. പരിശോധനയ്ക്കിടെ രുചിയുടെ കുടുംബം ഓടിരക്ഷപ്പെട്ടു. എന്നാല്‍ രുചി ഗര്‍ഭിണിയായതിനാല്‍ അവരെ കൂടെകൂട്ടാന്‍ സാധിച്ചില്ല. രുചിയെ പിടികൂടിയ പൊലിസ് ഇവരെ പൊതിരെ തല്ലുകയായിരുന്നു.
കുഴഞ്ഞുവീണ രുചി സംഭവസ്ഥത്തുവച്ചുതന്നെ മരിച്ചു. ഇവിടെനിന്നു രക്ഷപെടാന്‍ ശ്രമിച്ച പൊലിസുകാരെ ഗ്രാമവാസികള്‍ തടഞ്ഞുവച്ചു.
എന്നാല്‍ രുചിയുടെ കുടുംബം വ്യാജമദ്യവില്‍പ്പനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധനയ്ക്കിടെ ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി മരിച്ചതെന്നുമാണ് പൊലിസ് ഭാഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."