ഡല്‍ഹിയിലെ ആശുപത്രിയില്‍ നൈജീരിയന്‍ സംഘങ്ങള്‍ ഏറ്റുമുട്ടി-video
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രിയില്‍ നൈജീരിയന്‍ സ്വദേശികള്‍ ഏറ്റുമുട്ടി. മാരകായുധങ്ങള്‍കൊണ്ടുള്ള ഏറ്റുമുട്ടല്‍ കണ്ട് ഭയന്ന ജീവനക്കാര്‍ രക്ഷപെടുന്നതിനായി ആശുപത്രി ശുചിമുറികളില്‍ ഒളിക്കുകയായിരുന്നു.
ശനിയാഴ്ച്ച വൈകീട്ടോടെ നീലു ഏഞ്ചല്‍ നഴ്‌സിങ് ഹോമിലായിരുന്നു സംഭവം.
പരുക്കേറ്റ നിലയില്‍ മൂന്നു നൈജീരിയക്കാര്‍ ആദ്യം ആശുപത്രിയിലെത്തിയിരുന്നു. ഇവര്‍ക്കൊപ്പം ഒരു സംഘമാളുകള്‍ ആശുപത്രിയ്ക്ക് പുറത്തുണ്ടായിരുന്നു.
അതിനിടെ ഓട്ടോറിക്ഷയില്‍ എത്തിയ മറ്റൊരാള്‍ ആശുപത്രിയിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഇയാളെ ആശുപത്രിയ്ക്ക് മുന്നില്‍ കൂടിനിന്ന സംഘം ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനെയും ഇവര്‍ മര്‍ദിച്ചു.
ഏകദേശം ഒരു മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടുനിന്നിരുന്നു.ജീവനക്കാര്‍ ആശുപത്രിയുടെ വാതില്‍ പൂട്ടി. എന്നാല്‍ പൊലിസ് എത്തിയതോടെ അക്രമകാരികള്‍ ഓടിരക്ഷപ്പെട്ടു. ഏറ്റുമുട്ടലിന്റെ സി.സിടിവി ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടു.
#WATCH: Two groups of Nigerian nationals clash with each other at a private nursing home in #Delhi pic.twitter.com/Ia0WiLEPdO
— ANI (@ANI) October 30, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."