സഊദിയില്‍ അപകടത്തില്‍ പെട്ട് ചികിത്സായിലായിരുന്ന മലയാളി യുവാവ് മരിച്ചു
റിയാദ്: സഊദിയില്‍ ജോലിക്കെത്തി അപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ചാരുംമൂട് ചുനക്കര അമ്പലവിള കിഴക്കേതില്‍ വീട്ടില്‍ പരേതനായ ഷാഹുല്‍ ഹമീദിന്റെ മകന് ഷാന്‍ ഷാഹുലാണ് (22 ) തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവേയാണ് മരിച്ചത്. ഒരു മാസം മുന്‍പ് സഊദിയിലെത്തിയ യുവാവ് മാസം തികയുന്ന അന്നാണ് അപകടത്തില്‍ പെട്ടത്.
സഊദിയിലെ ഉനൈസയില്‍ ബഖാല വിസയില്‍ വന്ന ഷാന്‍ ജോലി ആവശ്യാര്‍ഥം ടുവീലറില്‍ പോകുന്നതിനിടെ സ്വദേശി പൗരന് ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി നടന്ന അപകടത്തില്‍ ഗുരുതര പരുക്കേറ്റതിനെ തുടര്‍ന്ന് ഉനൈസ കിങ് സഊദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തീവ്രപരിചരണത്തില്‍ രണ്ട് അടിയന്തര ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നിര്‍ധനകുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്ന യുവാവിന്റെ പിതാവ് നാല് വര്‍ഷം മുമ്പ് നാട്ടിലുണ്ടായ ടുവീലര്‍ അപകടത്തിലാണ് മരിച്ചത്. മാതാവ് സലീനാബീവി. സഹോദരി ഷാനിജ വിവാഹിതയാണ്. മൃതദേഹം ഇവിടെ ഖബറടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."