തെരഞ്ഞെടുപ്പ് പരിഷ്കാരം ആശങ്കാജനകം: മുഖ്യമന്ത്രി
കണ്ണൂര്‍: തെരഞ്ഞെടുപ്പ് പരിഷ്കാരം ആശങ്കാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന്റെ നടപടിക്രമങ്ങളും അധികാരവും പൂര്‍ണമായും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനിലേക്കെത്തുന്നത് പല ആശങ്കകള്‍ക്കും വഴിവയ്ക്കും. കണ്ണൂര്‍ സര്‍വകലാശാല ഇ.കെ നായനാര്‍ ചെയര്‍ ഫോര്‍ പാര്‍ലമെന്ററി അഫയേഴ്സ് താവക്കര കാംപസില്‍ സംഘടിപ്പിച്ച 'ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യം: ഭീഷണികളും വെല്ലുവിളികളും' ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആവശ്യമായുള്ളവ നടപ്പിലാക്കാതെ അനാവശ്യ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരുന്നത് ശ്രദ്ധിക്കേണ്ടതാണ്.
പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പ്രധാന വശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്താല്‍ മാത്രമേ രാജ്യത്ത് നിയമനിര്‍മാണം നല്ല രീതിയില്‍ നടത്താന്‍ കഴിയുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."