കെ.പി.സി.സി യോഗസ്ഥലത്ത് നേതാക്കളുടെ തെറിയഭിഷേകം
തിരുവനന്തപുരം: പുതിയ കെ.പി.സി.സി അംഗങ്ങളുടെ ആദ്യപൊതുയോഗത്തിന് മുന്നോടിയായി മുതിര്‍ന്ന നേതാക്കളുടെ അസഭ്യവര്‍ഷം.
യോഗം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായി കെ.പി.സി.സി അംഗങ്ങളും മുതിര്‍ന്ന നേതാക്കളുമായ രാജ്‌മോഹന്‍ ഉണ്ണിത്താനും ജ്യോതികുമാര്‍ ചാമക്കാലയുമാണ് വാക്‌പോരിലേര്‍പ്പെട്ടത്.
ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയിലെ വിമര്‍ശനമാണ് തര്‍ക്കത്തില്‍ കലാശിച്ചത്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും മുതിര്‍ന്ന നേതാക്കളും ഹാളിലിരിക്കെയായിരുന്നു നേതാക്കളുടെ തെറിവിളി. ചാനല്‍ ചര്‍ച്ചയ്ക്കിടെ ജ്യോതികുമാര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ ചൊടിപ്പിച്ചിരുന്നു. അംഗങ്ങളുടെ പട്ടികയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ ഉള്‍പ്പെടുത്താത്തതു സംബന്ധിച്ചുള്ള ചാനല്‍ അവതാരകന്റെ ചോദ്യത്തിന് തങ്ങളത് പരിഗണിക്കാമെന്ന് ചാമക്കാല മറുപടി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്.
ജ്യോതികുമാര്‍ സദസ്സിലേക്ക് കടന്നുപോകുന്നതിനിടെ ലോഹ്യഭാവത്തില്‍ ഉണ്ണിത്താന്റെ തോളില്‍ തട്ടി. തിരിഞ്ഞു നോക്കിയ ഉണ്ണിത്താന്‍ ജ്യോതികുമാറിന്റെ കൈയില്‍ പിടിച്ചതോടെ വിഷയം വഷളായി.
എന്നെ പരിഗണിക്കാന്‍ നീയാരാടാ എന്ന് ചോദിച്ചാണ് ഉണ്ണിത്താന്‍ ചാമക്കാലയോട് കയര്‍ത്തത്. പിന്നീട് തെറിവിളിയും വാക്കേറ്റവും പൊടിപൊടിച്ചു. ഉന്നതരായ നേതാക്കളുടെ മുന്നിലായിരുന്നു അതിരൂക്ഷമായ അസഭ്യപ്രയോഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."