ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; നടപടിയെടുക്കാതെ പൊലിസ്
കുമ്പള: ആരിക്കാടി പുത്തിഗെ പാതയ്ക്കരികില്‍ ദിനേശ് ബീഡി ജങ്ഷന് മുതല്‍ ചൂരിത്തടുക്ക വരെയുള്ള ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ ചീട്ടുകളി കേന്ദ്രങ്ങളാവുന്നു. ഇത് സമീപത്തെ വീട്ടുകാര്‍ക്ക് ഏറെ ദുരിതം സൃഷ്ടിക്കുകയാണ്. ഇത് സംബന്ധിച്ച് നിരവധി തവണ പരിസരവാസികള്‍ പൊലിസില്‍ പരാതി നല്‍കിയിട്ടും ഇവിടെ തമ്പടിക്കുന്നവര്ക്കെതിരേ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. രാത്രിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതിനാല്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടുകാര്‍ ഏറെ ഭീതിയിലാണ് കഴിയുന്നത്.
പഞ്ചായത്ത് നിര്‍മിച്ച ബസ് കാത്തിരുപ്പ് കേന്ദ്രങ്ങള്‍ സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ട കേന്ദ്രവും രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും കാരണമാവുകയാണ്. ചില പാര്‍ട്ടികളും സംഘടനകളും അവര്‍ക്ക് ഇഷ്ടമുള്ള നിറം നല്‍കാനും മറ്റും ഇതിനെ ഉപയോഗപെടുത്തുകയാണ്. ഏതാനും ദിവസം മുന്‍പ് ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബംബ്രാണയിലെ ഒരു കാത്തിരുപ്പ് ചുവപ്പ് നിറം നല്‍കുകയും പഞ്ചായത്തു പ്രസിഡന്റിന്റെ പരാതിയെ തുടര്‍ന്ന് പൊലിസ് അതു മായ്ച്ചു കളയും ചെയ്തിരുന്നു. ഇന്നലെ രാത്രി ഏഴോടെ ഇതുവഴി പോവുകയായിരുന്ന ബൈക്ക് യത്രികനായ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."