ഇന്ത്യയും ഇറ്റലിയും ആറ് കരാറുകളില്‍ ഒപ്പുവച്ചു
ന്യൂഡല്‍ഹി: ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാനമായ ആറ് കരാറുകളില്‍ ഒപ്പുവച്ചു. വൈദ്യുതി, സാംസ്കാരിക സഹകരണം ഉള്‍പ്പടെയുള്ള ആറ് കരാറുകളിലാണ് ഒപ്പുവച്ചത്. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി പൗലോ ജെന്റിലോണിയുടെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സാന്നിധ്യത്തിലാണ് ഇരു രാജ്യങ്ങളും കരാറുകളില്‍ ഒപ്പുവച്ചത്.
രണ്ട് രാജ്യങ്ങളും തമ്മില്‍ ഏതാണ്ട് 70 വര്‍ഷത്തെ നയതന്ത്ര ബന്ധമുണ്ടെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രിമാര്‍ ദീര്‍ഘകാലത്തേക്ക് ഉപകരിക്കുന്ന രീതിയിലുള്ള നടപടികള്‍ക്കാണ് തയാറാകുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ലോകരാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളായ ഭീകരവാദം, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
വിനോദ സഞ്ചാര മേഖലകളില്‍ ഇന്ത്യയും ഇറ്റലിയും തമ്മില്‍ പരസ്പര ധാരണയിലൂടെ പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളായിരിക്കും ചര്‍ച്ചയില്‍ പ്രധാനമായും ഉണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."