HOME
DETAILS

ഇവിടെ ജീവിക്കാന്‍ ഭയംതോന്നുന്നുവെന്ന് തല്‍വാര്‍ ദമ്പതികള്‍

  
backup
October 30 2017 | 18:10 PM

%e0%b4%87%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%af%e0%b4%82%e0%b4%a4%e0%b5%8b%e0%b4%a8


ന്യൂഡല്‍ഹി: ഇവിടെ ജീവിക്കാന്‍ ഭയം തോന്നുന്നുവെന്ന് ആരുഷി വധക്കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട തല്‍വാര്‍ ദമ്പതികള്‍. ജയില്‍മോചിതരായ ശേഷം ഇതാദ്യമായാണ് ഇരുവരും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ഹോട്ട് സ്റ്റാര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഇത്തരത്തില്‍ പ്രതികരിച്ചത്.
നാലുവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം പുറത്തിറങ്ങിയപ്പോള്‍ പൊതുസമൂഹം എങ്ങനെയാണ് തങ്ങളെ അഭിമുഖീകരിക്കുന്നതെന്ന കാര്യത്തില്‍ ഭയമുണ്ട്. ജയില്‍വാസം ജീവിതത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നുവെന്ന് നൂപുര്‍ തല്‍വാര്‍ പറഞ്ഞു.
രാജേഷ് തല്‍വാറിന്റെയും നൂപുര്‍ തല്‍വാറിന്റേയും മകള്‍ ആരുഷിയും വീട്ടുവേലക്കാരനായ ഹേംരാജും കൊല്ലപ്പെട്ട കേസിലാണ് ഇരുവരെയും സി.ബി.ഐ കുറ്റക്കാരെന്ന് കണ്ടെത്തി ജയിലിലടച്ചത്. തടവുവാസം എളുപ്പത്തിലൊന്നും അഭിമുഖീകരിക്കാവുന്നതല്ല. തടവിലാക്കപ്പെടുന്നതോടെ സ്വാതന്ത്ര്യം നഷ്ടമാകും. പിന്നീട് പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കേണ്ടതെന്നും രാജേഷ് തല്‍വാര്‍ പറഞ്ഞു.
തങ്ങള്‍ക്ക് ഏക മകളെ നഷ്ടപ്പെട്ടു. ഇത് ഇപ്പോഴും ദുരന്തമായിതന്നെയാണ് അവശേഷിക്കുന്നത്. കൊലപാതകത്തെക്കുറിച്ച് നടന്ന അന്വേഷണത്തില്‍ പിഴവുകളുണ്ടായോ എന്ന കാര്യത്തെക്കുറിച്ച് കൂടുതലൊന്നും സംസാരിക്കാന്‍ ഇരുവരും തയാറായില്ല. ചില കാര്യങ്ങള്‍ എല്ലാവര്‍ക്കും വ്യക്തമാകേണ്ടതായിട്ടുണ്ട്.
അന്വേഷണം വഴിതിരിച്ചുവിട്ടോയെന്നാണ് ചിലര്‍ ചോദിക്കുന്നത്. എല്ലാം രേഖകളായുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജേഷ് തല്‍വാര്‍ പറഞ്ഞു.
ഒക്ടോബര്‍ 12നാണ് തല്‍വാര്‍ ദമ്പതികളെ കുറ്റക്കാരല്ലെന്ന് കണ്ട് അലഹബാദ് ഹൈക്കോടതി വെറുതെ വിട്ടത്. 2008ലാണ് നോയിഡയിലെ വീട്ടില്‍ ഇവരുടെ മകള്‍ ആരുഷിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ടുദിവസം കഴിഞ്ഞ് വേലക്കാരന്റെ മൃതദേഹവും വീട്ടിനു മുകളില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാണ് ഇരുവരെയും സി.ബി.ഐ കോടതി ശിക്ഷിച്ചിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago