എല്ലാ കാലവും യു.ഡി.എഫില്‍ തുടരുമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല: ഷേഖ് പി ഹാരിസ്
തൃക്കരിപ്പൂര്‍: എല്ലാ കാലവും യു.ഡി.എഫില്‍ തുടരുമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്ന് ജനതാദള്‍ (യു) സംസ്ഥാന സെക്രട്ടറി ഷേഖ് പി ഹാരിസ് പറഞ്ഞു. തൃക്കരിപ്പൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് തോല്‍വിയുമായി ബന്ധപ്പെട്ട് ആര് ബാലകൃഷ്ണപിള്ള കമ്മീഷന് റിപ്പോര്‍ട്ടില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം തുടങ്ങുന്നതിന് മുന്‍പ് മുന്നണിയിലെ പടലപ്പിണക്കം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. പടയൊരുക്കം തുടങ്ങുന്ന സമയത്തല്ലെങ്കിലും അവസാനിക്കുന്നതിന് മുന്‍പെങ്കിലും പ്രശ്നത്തിന് പര്ഹാരമുണ്ടാകണം.
കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന്റെ നിലപാട് അഭിനന്ദനാര്‍ഹമാണെന്നും പൊതു സമൂഹം റവന്യൂ മന്ത്രിയില്നിന്നു ശക്തമായ നിലപാട് പ്രതിക്ഷിക്കുന്നുണ്ടെന്നും ഷേഖ് പി ഹാരിസ് കൂട്ടി ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."