തുളു ഭാഷയോടുള്ള അവഗണന; കേരളപ്പിറവി ദിനത്തില്‍ കരിദിനമാചരിക്കും
കാസര്‍കോട്: തുളു ഭാഷയോടും ജനതയോടും സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കേരളപ്പിറവി ദിനത്തില്‍ തുളുനാട് രക്ഷണ വേദിക കരിദിനമാചരിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കരിദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് പോസ്റ്റ് ഓഫിസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. കേരളത്തോട് ലയിപ്പിക്കപ്പെട്ടതിന് ശേഷം മണ്ണ്, ഭാഷ, സംസ്കാരം എന്നിവയില്‍ വഞ്ചിക്കപ്പെട്ടുവെന്നും തുളുനാടിന്റെ ഏകീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മഹാജന് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. തുളു ഭാഷയെ സംവിധാനത്തിന്റെ എട്ടാം പരിഛേദത്തില്‍ ചേര്‍ക്കുക, കേരളത്തിലെ സ്കൂളുകളില്‍ തുളു ലിപി പഠിപ്പിക്കുക, കേരളോത്സവം-യുവജനോത്സവ വേദികളില്‍ തുളുവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരളപിറവി ദിനത്തില്‍ കരിദിനമാചരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ യോഗി ഷെട്ടി, പ്രശാന്ത് കടമ്പ, ട്രഷറര്‍ അബ്ദുല്‍ റഷീദ്, ജ്യോതിക ജെയിന്, ജില്ലാ പ്രസിഡന്റ് കെ. ഭാസ്കര സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."