ചേലേമ്പ്ര ഹൈവേ പരിസരത്ത് തള്ളിയത് 40 ചാക്ക് മാലിന്യം; ഒടുവില്‍ മണ്ണിട്ട് മൂടി
ചേലേമ്പ്ര: പഞ്ചായത്തിലൂടെ പോകുന്ന നാഷണല്‍ ഹൈവേ 17 ഇടിമുഴിക്കല്‍ തിരുവങ്ങാട്ട് ക്ഷേത്രത്തിന് സമീപം 40 ചാക്ക് മാലിന്യം ഉപേക്ഷിച്ച നിലയില്‍ കണ്ടൈത്തി. പകല്‍ മുഴുവന്‍ ദുര്‍ഗന്ധം സഹിക്കാനാവാതെ യാത്രക്കാര്‍ സഹികെട്ടാണ് ദേശീയ പാതവഴി യാത്ര ചെയ്തത്. കോഴിമാലിന്യവും പോത്തിന്റെ അവശിഷ്ടവുമാണധികവും ചാക്കുകളിലും. നേരത്തെ ഗ്രാമം ആരാമം പദ്ധതിയിലൂടെ സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തായി മന്ത്രി കെടി ജലീല്‍ ചേലേമ്പ്രയെ പ്രഖ്യാപിച്ച അതെ വേദിക്കടുത്താണ് ഇന്നലെ മാലിന്യം നിറച്ച ചാക്കുകള്‍ കണ്ടെത്തിയത്. വിശ്വാസികള്‍ കടന്ന് പോകുന്ന ക്ഷേത്രപരിസരം കൂടിയാണിത്.
പഴകിയ ദ്രാവകം ഒലിച്ചിറങ്ങിയ നിലയിലായിരുന്നു.ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷിന്റെ നേതൃത്വത്തില്‍ ജെസിബി പയോഗിച്ച് കുഴി കുഴിച്ച് മൂടുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചേലേമ്പ്ര പഞ്ചായത്തിലെ വ്യത്യസ്ഥ സ്ഥലങ്ങളില്‍ മാലിന്യം നിറച്ച ചാക്കുകള്‍ കണ്ടിരുന്നു. മാലിന്യ മുക്ത പഞ്ചായത്തെന്ന് പറഞ്ഞ് നടക്കുന്ന ഭരണ സമിതിക്ക് പഞ്ചായത്തിന് മൂക്കിന് താഴെയുളള മാലിന്യം നീക്കം ചെയ്യാനായില്ലെന്നും ഹൈവെയില്‍ സാമൂഹ്യദ്രോഹികള്‍ സ്ഥിരമായി മാലിന്യം കൊണ്ടിടുന്ന സ്ഥലങ്ങളില്‍ സിസിടിവി കാമറ ഘടിപ്പിക്കാമെന്നും പറഞ്ഞ അധികൃതര്‍ നടപ്പാക്കിയില്ലെന്നും അത് നടപ്പാക്കിയിരുന്നെങ്കില്‍ ഇത്തരം സാമൂഹ്യവിരുദ്ധരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാനായിരുന്നെന്നും പഞ്ചായത്ത് ലീഗ് പ്രസിഡന്റ് സി.ഹസ്സന്‍ ജനറല്‍ സെക്രട്ടറി കെ റഫീഖ് കുറ്റപ്പെടുത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."