മാറഞ്ചേരിയില്‍ സി.പി.എം എല്‍.സി സമ്മേളനത്തില്‍ യുവാക്കളുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്
മാറഞ്ചേരി: നിലവിലെ എല്‍.സി സെക്രട്ടറിയെയടക്കം തോല്‍പ്പിച്ച് മാറഞ്ചേരി എല്‍.സി സമ്മേളനത്തില്‍ പ്രതിനിധികളായ യുവാക്കളുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. പാര്‍ട്ടിയെ പിന്നോട്ടടിപ്പിക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടി നേതൃത്വം എടുക്കുന്നതില്‍ ഏറെക്കാലമായി പ്രദേശത്തെ അണികളില്‍ പ്രധിഷേധം പുകയുന്നുണ്ട@ായിരുന്നു. ഇതാണ് എല്‍.സി സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരേ മത്സരമുണ്ട@ാകാന്‍ പ്രധാന കാരണമേന്നാണ് വിലയിരുത്തല്‍.
ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യഘട്ടത്തില്‍ പരിഗണിച്ച പൊന്നാനി ഏരിയാ കമ്മിറ്റിയംഗം ആയിരുന്ന എം. വിജയനെ തഴഞ്ഞ് വെളിയങ്കോട് ലോക്കല്‍ കമ്മറ്റി അംഗത്തെ പ്രസിഡന്റ് ആക്കിയത് പാര്‍ട്ടിയില്‍ വന്‍ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. എം.വിജയനെ സംഘടനാ രംഗത്ത് നിന്നും ഒഴിവാക്കാന്‍ ശ്രമിച്ചതും പാര്‍ട്ടിയുമായി അകന്നു നില്‍ക്കുന്നവരെ അടുപ്പിക്കാന്‍ നിലവിലെ നേതൃത്വം മുന്‍കൈ ഏടുക്കാത്തതിനെതിരേയും ബ്രാഞ്ച് സമ്മേളനങ്ങളിലും എല്‍.സി സമ്മേളനത്തിലും വിമര്‍ശനമുയര്‍ന്നിരുന്നു. മാറഞ്ചേരി എല്‍.സിക്കു കീഴിലെ രണ്ടണ്ടു ബ്രാഞ്ചു സമ്മേളനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും കമ്മിറ്റിക്ക് കഴിഞ്ഞിരുന്നില്ല. കടുത്ത വിഭാഗീയത മൂലം മാറ്റിവെച്ചിരുന്ന മാരമുറ്റം ബ്രാഞ്ച് സമ്മേളനം എല്‍.സി സമ്മേളനത്തിന്റെ തലേദിവസം എല്‍.സി ഓഫിസിലാണ് നടന്നത്. പുറങ്ങ് പ്രദേശത്ത് തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതുമായി ബന്ധപെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സി.ഐ.ടി .യു.സി പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. അതുകൊ@ണ്ടു തന്നെ ബ്രാഞ്ച് സമ്മേളനത്തിന് അഞ്ചു പ്രതിനിധികള്‍ മാത്രമാണ് എത്തിച്ചേര്‍ന്നത്. ഇത് നേതൃത്വത്തിന്റെ വീഴ്ചയായി പ്രതിനിധികള്‍ വിലയിരുത്തി.നിലവിലെ ലോക്കല്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ഇപ്പോഴത്തെ കമ്മിറ്റിയിലെ അംഗം അറുമുഖനെ ഒഴിവാക്കി 15 അംഗ പാനലാണ് അവതരിപ്പിച്ചത്. ഇതില്‍ അറുമുഖനടക്കം 10പേര്‍ ഔദ്യോഗിക പാനലിനെതിരേ മത്സരിക്കാന്‍ വരികയായിരുന്നു. ഇതില്‍ സുബ്രഹ്മണ്യനടക്കമുള്ള അഞ്ചു പേര്‍ ദയനീമായി പരാജയപെട്ടു. ഒന്‍പത് വോട്ടുകള്‍ അസാധുവായി. ഈ അസാധുവോട്ടുകള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ ഔദ്യോഗിക പക്ഷത്തിന്റെ പരാജയം ഇതിലും കനത്തതാകുമായിരുന്നു.
ഈ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് യുവാക്കളാണ്. ഔദ്യോഗിക പാനലില്‍ അടക്കമുള്ളവര്‍ സഹിതം കമ്മിറ്റിയില്‍ ഇപ്പോള്‍ ഭൂരിഭാഗം യുവത്വത്തിനാണ്. മാറഞ്ചേരി സെന്റര്‍ ബ്രാഞ്ച് സെക്രട്ടറി ജംഷീര്‍ കുന്നംപള്ളി, കാഞ്ഞിരമുക്ക് ബ്രാഞ്ച് സെക്രട്ടറി വി. ധര്‍മരാജന്‍, വി.ടി മണി, മഹിളാ നേതാവ് ബിജി വാസന്‍, ഡി.വൈ.എഫ്.ഐ നേതാവ് പ്രസാദ് തുടങ്ങിയവരാണ് മത്സരിച്ചു വിജയിച്ചത്.
വി.വി സുരേഷിനെ എല്‍.സി സെക്രട്ടറിയായി സമ്മേളനം തിരഞ്ഞെടുത്തു. ഈഴുവത്തിരുത്തി സമ്മളനത്തില്‍ നേതൃത്വത്തെ ഞെട്ടിച്ചു മത്സരം ഉണ്ട@ായതും വെളിയങ്കോട്ട് ബ്ലോക്ക് പ്രസിഡന്റ് എല്‍.സി സെക്രട്ടറി സ്ഥാനത്തേക്കു നിര്‍ദേശിച്ച ആള്‍ പരാജയപ്പെട്ട് നിലവിലെ സെക്രട്ടറി സുനില്‍ കാരാട്ട് വീ@ണ്ടും സെക്രട്ടറി ആയതും വലിയ ചര്‍ച്ചക്ക് വക വെച്ചിരുന്നു. ഏരിയ സെക്രട്ടറി ഉപചാപക സംഘത്തിന് അടിമപ്പെടുന്നതിന്റെ ഫലമായാണ് പാര്‍ട്ടിയില്‍ ഇത്തരത്തിലുള്ള വിഭാഗീതത്തക്കു കാരണമാകുന്നത് എന്ന് അണികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടു@ണ്ട്. വിഭാഗീയതകളുടെ അലയൊലികള്‍ വരുന്ന പൊന്നാനി ഏരിയ സമ്മേളനത്തെയും പ്രക്ഷുബ്ധമാക്കുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."