സി.പി.എം പിന്തുണ പിന്‍വലിച്ചു; തവനൂര്‍ പഞ്ചായത്ത് ഭരണ പ്രതിസന്ധിയിലേക്ക്
എടപ്പാള്‍: തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് സി.പി.എം പിന്തുണ പിന്‍വലിച്ചതോടെ തവനൂരില്‍ ഭരണ പ്രതിസന്ധിയിലേക്ക്. സിപിഎം അംഗങ്ങള്‍ക്കെതിരേ ആരോപണവുമായി പ്രസിഡന്റ് രംഗത്ത് വന്നതോടെയാണ് പിന്തുണ പിന്‍വലിച്ചത്. എടപ്പാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സി.പി.എം നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തവനൂര്‍ പഞ്ചായത്തിലെ 19 സീറ്റില്‍ ഒന്‍പത് സീറ്റുകള്‍ വീതം ഇരുപക്ഷവും ജയിച്ചപ്പോള്‍ ഒരു സീറ്റില്‍ സ്വതന്ത്രനും ജയിച്ചു. സി പി എമ്മില്‍ നിന്നും പുറത്ത് പോയി സ്വതന്ത്രനായി മത്സരിച്ച മത്സരിച്ച കെ.പി. സുബ്രഹ്മണ്യനായിരുന്നു ജയിച്ചത്. ഇതോടെ യു ഡി എഫ് പിന്തുണയോടെ കെ.പി.സുബ്രഹ്മണ്യന്‍ പ്രസിഡന്റായി ചുമതയേറ്റു. തുടര്‍ന്ന് യുഡിഎഫിലെ മുസ്‌ലിം ലീഗ് അംഗം വൈസ് പ്രസിഡന്റുമായി. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ബന്ധം തകരുകയും യു.ഡി.എഫ് പിന്തുണ പിന്‍വലിക്കുകയും ചെയ്തു. തുടര്‍ന്ന് സി.പി.എം പിന്തുണയോടെ കെ.പി.സുബ്രഹ്മണ്യന്‍ പ്രസിഡന്റായി ചുമതലയേറ്റു. എന്നാല്‍ പഞ്ചായത്തില്‍ എസ് സി കുട്ടികള്‍ക്ക് നല്‍കാന്‍ വാങ്ങിയ ലാപ്‌ടോപ്പ് വിതരണത്തില്‍ അഴിമതി നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് സി.പി.എം അംഗങ്ങള്‍ക്കെതിരേ പ്രസിഡന്റ് രംഗത്ത് വന്നിരുന്നു. ഇതേ നിലപാട് പ്രസിഡന്റ് ബോര്‍ഡ് യോഗത്തിലും ഉന്നയിച്ചതോടെ സി.പി.എം അംഗങ്ങള്‍ പ്രസിഡന്റിനെതിരെ തിരിഞ്ഞു. വിഷയത്തില്‍ പൊലിസ് അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം രംഗത്ത് വന്നപ്പോള്‍ വകുപ്പ് തല അന്വേഷണം മതിയെന്നായിരുന്നു പ്രസിഡന്റിന്റെ നിലപാട്. ഭരണപക്ഷത്തുണ്ടായ അസ്വാരസ്യങ്ങള്‍ പ്രതിപക്ഷം ഏറ്റെടുക്കുകയും യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.
ഇതോടെയാണ് സി.പി.എം നിലപാട് കടുപ്പിച്ചതും പിന്തുണ പിന്‍വലിച്ചതും. പിന്തുണ പിന്‍വലിച്ച വിവരം രേഖപ്പെടുത്തിയ കത്ത് സി.പി.എം ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫിസര്‍ക്ക് നല്‍കിയിട്ടുണ്ട്. തവനൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫിന്റെ നിലപാട് നിര്‍ണായകമാകും. യു.ഡി.എഫ് സ്വതന്ത്ര അംഗത്തിന്റെ പിന്തുണ ഇനി സ്വീകരിക്കുമോ എന്നതാണ് തവനൂരിലെ ചര്‍ച്ചാ വിഷയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."