തകര്‍ന്ന കെ.എന്‍.ജി റോഡ് നന്നാക്കി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
നിലമ്പൂര്‍: അധികൃതര്‍ നല്കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്ന് റോഡിന്റെ കുണ്ടും കുഴിയും നികത്തി മുനിസിപ്പല്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം. അന്തര്‍സംസ്ഥാന പാതയായ കെ.എന്‍.ജി റോഡിലെ കുണ്ടും കുഴിയും നികത്തിയായിരുന്നു ഇന്നലെ പ്രതിഷേധ സമരം അരങ്ങേറിയത്.
ജല അതോറിറ്റി ജപ്പാന് കുടിവെള്ള പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കാന്‍ റോഡില്‍ കിടങ്ങ് കീറിയിരുന്നു. ഇത് ഇതുവരെയും പൂര്‍ണമായും നികത്താതെ കിടക്കുകയാണ്. റോഡിന്റെ പലഭാഗങ്ങളും കുണ്ടും കുഴിയും നിറഞ്ഞ് അപകടസ്ഥിതിയിലുമാണ്. റോഡ് നന്നാക്കണമെന്ന ആവശ്യവുമായി നിരവധി തവണ പൊതുമരാമത്ത് ഓഫിസിലേക്ക് പ്രതിഷേധ സമരം നടത്തിയിരുന്നു. പൊതുമരാമത്ത് ഓഫിസിന് മുന്പില് പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ആയിരം പേര് ഒപ്പിട്ട നിവേദനവും റോഡ് വിഭാഗം അസി.എന്‍ജിനിയര്‍ക്ക് കൈമാറി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാജഹാന് പായമ്പാടം അധ്യക്ഷനായി. പാലോളി മെഹബൂബ്, മൂര്‍ഖന്‍ കുഞ്ഞു, സുബിന് കല്ലേമ്പാടം, പാറക്കല്‍ അബ്ദുല്‍ സലാം, മൂര്‍ഖന്‍ മാനു, റെനീഷ് കവാട്, നിസാര്‍ ആലുങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."