സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം: വാട്ട്സ്ആപ്പ് അഡ്മിനെതിരേ പരാതി നല്കി
കൊളത്തൂര്‍: മങ്കട മണ്ഡലം എം.എല്‍.എ ടി.എ അഹമ്മദ് കബീറിനെ അപകീര്‍ത്തിപ്പെടുത്തും വിധം പോസ്റ്ററുകള്‍ നിര്‍മിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിന് വാട്സ് ആപ് ഗ്രൂപ്പ് അഡ്മിനെതിരേ പൊലിസില്‍ പരാതി നല്കി. വെങ്ങാട് യൂത്ത് വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന് വെള്ളാട്ട് റിയാസ് എന്നയാള്‍ക്കെതിരേയാണ് വെങ്ങാട് ടൗണ്‍ യൂത്ത് ലീഗ് കമ്മറ്റി പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്. വെങ്ങാട് ടൗണില്‍ സ്വകാര്യ സ്ഥാപനം പുതുതായി നിര്‍മിക്കുന്ന ടാക്സി സ്റ്റാന്‍ഡിന് ഫണ്ടണ്ട് അനുവദിച്ച ടി.എ അഹമ്മദ് കബീറിന് അഭിവാദ്യങ്ങള്‍ അര്പ്പിച്ചുകൊണ്ടണ്ടാണ് പോസ്റ്റര്‍ നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുന്നത്.
എം.എല്‍.എ ഫണ്ടണ്ടില്‍ നിന്നും തുക അനുവദിച്ചിട്ടില്ലെന്ന് അറിഞ്ഞിട്ടും അഡ്മിന് മനപൂര്‍വം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെതിരേ നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ചാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."