കരുവാരകുണ്ടില്‍ മുസ്‌ലിംലീഗിനെ ഭരണത്തിലേറ്റില്ലെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തിയതി ഇന്നറിയാം
കരുവാരകുണ്ട്: അധികാരത്തിലിരുന്ന് മത്തുപിടിച്ച മുസ്‌ലിംലീഗിനെ വീണ്ടും അധികാരത്തിലെത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായാണ് പരിശ്രമിക്കുന്നതെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതാക്കള്‍. മുന്നണി ചര്‍ച്ചയുമായി ബന്ധപ്പെട്ട മര്യാദ പോലും പാലിക്കാതെ ഒത്തുതീര്‍പ്പ് ശ്രമങ്ങളെ കാറ്റില്‍ പറത്തുന്ന സമീപനമാണ് മുസ്‌ലിംലീഗിനുള്ളതെന്നും നേതാക്കള്‍ പറഞ്ഞു. ഭരണ പക്ഷത്തിരുന്ന് നിരന്തരമായ അവഗണന സഹിക്കാനാകാതെയാണ് അവിശ്വാസം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയം സി.പി.എം പിന്തുണയോടെ പാസാക്കിയെടുക്കുകയും ചെയ്തു. ഇനി മുസ്‌ലിംലീഗ് വീണ്ടും അധികാരത്തിലേറാതിരിക്കാന്‍ ആരുമായും കൂട്ടുകൂടുന്നതില്‍ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയില്ല.
മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. മുസ്‌ലിംലീഗില്‍ അധികാരത്തിനായുള്ള വടംവലിയും അനൈക്യവും നിലനില്‍ക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് മണ്ഡലം നേതാവ് ശബീറലി പറഞ്ഞു.
കഴിഞ്ഞ 21 നാണ് അവിശ്വാസ പ്രമേയത്തിലൂടെ മുസ്‌ലിംലീഗ് ഭരണസമിതിയെ കോണ്‍ഗ്രസ് -സിപിഎം പുറത്താക്കുന്നത്. ഇതിന് ശേഷം പ്രസിഡന്റ് പദത്തിനായി ഇരു പാര്‍ട്ടികളിലും അവകാശമുന്നയിച്ചിരുന്നു.
എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും-സി.പി.എമ്മും സമവായത്തിലെത്തിയതായും വിവരമുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്ന് നടക്കുമെന്ന് ഇന്നറിയും. മുസ്‌ലിംലീഗ് ഒന്‍പത്, കോണ്‍ഗ്രസ് ഏഴ്, സി.പി.എം അഞ്ച് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."